»   » ഡി ത്രിയിലെ ആദിലിന്റെ ഹൃദയം കണ്ടിട്ടുണ്ടോ.. കാണൂ

ഡി ത്രിയിലെ ആദിലിന്റെ ഹൃദയം കണ്ടിട്ടുണ്ടോ.. കാണൂ

Written By:
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡി ത്രിയുടെ അവതാരകനായി പ്രേക്ഷക ശ്രദ്ധ നേടിയ ആദില്‍ ഇബ്രാഹിം നായകനായി എത്തിയ ഹ്രസ്വ ചിത്രത്തിന്റെ പേരാണ് ഹൃദയം. സെന്‍സേഷന്‍സ് എന്റര്‍ടൈന്‍മെന്റ് ആദ്യമായി അവതരിപ്പിയ്ക്കുന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് ലിജോ സെബാസ്റ്റിനാണ്.

ആദിലിനൊപ്പം മറ്റൊരു പ്രധാന വേഷം ചെയ്തുകൊണ്ട് മോഡലിങിലൂടെ ശ്രദ്ധിക്കപ്പെട്ട ഗോപിക അനിലും എത്തുന്നു. പ്രണയം പറയുന്നതിനൊപ്പം മഹത്തായ ഒരു സന്ദേശവും ഈ ഹൃദയത്തിലുണ്ട്.

hridayam

സൗഹൃദം ക്രിയേഷന്‍സിന്റെ ബാനറില്‍ ജിത്തു പീറ്റര്‍, മെറിന്‍ മാത്യു, കിരണ്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്. സിംജോ ഒറ്റത്തൈക്കലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മനു തച്ചേട്ടും നിയാസ് നൗഷാദും ചേര്‍ന്നാണ് പ്രൊജക്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അരുണ്‍ മനോഹറാണ് വസ്ത്രാലങ്കാരം. ഇനി സിനിമ കണ്ടു നോക്കൂ...

English summary
Malayalam short film Hridayam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam