»   » ഇനി ക്രിക്കറ്റ് കളിയ്ക്കാന്‍ ഗായകരുടെ ടീമും

ഇനി ക്രിക്കറ്റ് കളിയ്ക്കാന്‍ ഗായകരുടെ ടീമും

Posted By:
Subscribe to Filmibeat Malayalam
Music Cricket Team
ഇപ്പോള്‍ എല്ലാ മേഖലയിലും ക്രിക്കറ്റ് മത്സരങ്ങളുടെ കാലമാണ്. താരങ്ങളും സംവിധായകരും ക്രിക്കറ്റ് ടീമുണ്ടാക്കി മത്സരങ്ങള്‍ നടത്തുന്നതിന് പിന്നാലെ ചലച്ചിത്ര പിന്നണിഗായകരും ക്രിക്കറ്റ് ടീമുണ്ടാക്കാനൊരുങ്ങുകയാണിപ്പോള്‍.

പിന്നണി ഗായകര്‍ക്ക് മാത്രല്ല സംഗീതം തൊഴിലാക്കിയ ആര്‍ക്കും ഈ ടീമില്‍ ചേരാം. വെറുമൊരു രസം എന്ന രീതിയില്‍ മാത്രമല്ല ഇതിലൂടെയുണ്ടാക്കുന്ന വരുമാനം അവശതയനുഭവിയ്ക്കുന്ന സംഗീതജ്ഞരെ സഹായിക്കാനും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുമെന്നാണ് ഗായകര്‍ പറയുന്നത്.

രമേഷ് ബാബുവാണ് ഗായക ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. റെജു ജോസഫാണ് വൈസ് ക്യാപ്റ്റന്‍. ഇപ്പോള്‍ തന്നെ സിറ്റി സെലിബ്രിറ്റി ക്രിക്കറ്റ് കഌിലും, മ്യുസിഷ്യന്‍സ് ക്രിക്കറ്റ് കഌിലും അംഗമായ ഗായകന്‍ മധു ബാലകൃഷ്ണനും ഗായകരുടെ ഈ പുതിയ ക്രിക്കറ്റ് ടീമിലെ ഒരു പ്രധാന കളിക്കാരനാണ്.

ഇതിനോടകം സംവിധായക ക്രിക്കറ്റ് ടീമുമായി രണ്ട് പരിശീലന മാച്ചുകള്‍ ഗായക ക്രിക്കറ്റ് ടീം നടത്തിക്കഴിഞ്ഞു. അധികം വൈകാതെ താര ടീമുമായും സംവിധായക ടീമുമായും ട്വന്റി20 മാച്ചുകള്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗായക ക്രിക്കറ്റ് ടീം. യുവഗായികമാരായ ജ്യോത്സന, സയനോര, രഞ്ജിനി ജോസ് എന്നിവരും ഗായക ക്രിക്കറ്റ് ടീമിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്.

ശാരീരം സൂക്ഷിക്കേണ്ട ഗായകര്‍ വെയില്‍ കൊണ്ട് ഗ്രൗണ്ടിലിറങ്ങിയാല്‍ അത് ശബ്ദത്തെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് 'സൂര്യന് കീഴിലല്ലെങ്കിലും മണിക്കൂറുകളോളം തീവ്രമായ ലൈറ്റുകളുടെ പ്രകാശത്തിന്‍ കീഴില്‍ നിന്ന് സ്‌റ്റേജ് ഷോകള്‍ക്കു വേണ്ടി ഞങ്ങള്‍ പാടുന്നില്ലേ, അതും തൊണ്ടയ്ക്ക് സ്‌ട്രെയിനല്ലേ- എന്നായിരുന്നു മധു ബാലകൃഷ്ണന്റെ പ്രതികരണം

English summary
Post the actors and directors' cricket teams in Mollywood, it's now the turn of the industry's singers to come together for cricket.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam