»   » സൂപ്പര്‍ താരങ്ങളുടെ ഡാന്‍സ് ഇത്രയും മോശമായിരുന്നോ, വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു!!!

സൂപ്പര്‍ താരങ്ങളുടെ ഡാന്‍സ് ഇത്രയും മോശമായിരുന്നോ, വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു!!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ നടന്മാരുടെ ഡാന്‍സ് ട്രോളുകള്‍ക്കിരയാവാറുണ്ട്. എന്നാല്‍ നമ്മുടെ താരങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ച അവസ്ഥയിലാണ് പലരും ഡാന്‍സിനെ സമീപിച്ചിരുന്നത്. ഇത്തരത്തില്‍ നടന്മാരുടെ നൃത്തങ്ങള്‍ മിമിക്രിക്കാരുടെ ഇരയായി മാറുകയായിരുന്നു.

മറ്റു ഭാഷകളിലെ നടന്മാരുടെ അടുത്ത് എത്തുകയില്ലെങ്കിലും താരങ്ങള്‍ അതിന് തയ്യാറാവുകയായിരുന്നു. എന്നാല്‍ 'താളം തെറ്റിയ താരങ്ങള്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ ഡാന്‍സ് കൂട്ടിയിണക്കി മലയാളം മൂവി സെന്‍ട്രല്‍ തയ്യാറാക്കിയ വീഡിയോ വൈറലാവുകയാണ്.

മമ്മൂട്ടി

നൃത്തം ഒട്ടും വഴങ്ങാത്തയാളാണ് മമ്മൂട്ടി.ആരാധകര്‍ക്ക് പോലും മമ്മൂട്ടിയുടെ ഡാന്‍സ് കാണാന്‍ ആഗ്രഹമില്ലെന്നാണ് ഇവര്‍ പറയുന്നത്. പിന്നെയെന്തിനാണ് നൃത്തം വഴങ്ങാത്തയാളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നതെന്നും വീഡിയോയില്‍ ചോദിക്കുന്നു. തുറുപ്പുഗുലാനില്‍ തന്റെ ഡാന്‍സിനെ സ്വയം ട്രോളാന്‍ മമ്മൂട്ടി കാണിച്ച ദൈര്യത്തെയും പ്രശംസിച്ചിട്ടുണ്ട്.

സുരേഷ് ഗോപി

മമ്മൂട്ടിയെ പോലെ തന്നെ നൃത്തം ഒട്ടും വഴങ്ങാത്തയാളാണ് സുരേഷ് ഗോപി. ചുക്കാന്‍, പ്രണയ വര്‍ണങ്ങള്‍ എന്ന സിനിമകളിലെ സുരേഷ് ഗോപിയുടെ ഡാന്‍സിനെ കുറിച്ചാണ് എംഎംസി പറയുന്നത്.

ബാബു ആന്റണി

കരാത്തെയില്‍ മേയ്‌വഴക്കം ഉണ്ടെങ്കിലും അദ്ദേഹത്തിന് നൃത്തം ചെയ്യാന്‍ കഴിയാത്ത ഒന്നു തന്നെയായിരുന്നു. ചന്ത, യുവശക്തി എന്നി സിനിമയിലെ ബാബു ആന്റണിയുടെ ഡാന്‍സ് കണ്ടാല്‍ തന്നെ മനസിലാവും.

ദിലീപ്

സ്പീഡ് ട്രാക്ക്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്നി സിനിമയിലെ ദിലീപിന്റെ ഡാന്‍സ് ആരാധകര്‍ പിന്നീട് കാണില്ല. അത്രയും മോശം ഡാന്‍സായിരുന്നു. രണ്ടാമതെ ഒന്നുടി കാണാന്‍ ആരാധകര്‍ പോലും തയ്യാറാകില്ല.

ജഗദീഷ്

സിനിമയില്‍ ഡാന്‍സ് ചെയ്ത് ഒരുപാട് ചിരിപ്പിക്കുന്ന ജഗദീഷ് കോമഡി സ്റ്റാര്‍സിലെ പ്രോഗ്രാമിലെ നൃത്തമാണ് ജഗദീഷിനെ ട്രോളിയത്.

പ്രഥ്വിരാജ്

നന്നായി ഡാന്‍സ് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും സ്വപ്‌നക്കൂട്, വെള്ളിനക്ഷത്രം, സത്യം തുടങ്ങി സിനിമകളിലെ പ്രഥ്വിയുടെ ഡാന്‍സ് കാണുന്നവര്‍ സമ്മതിക്കും എന്നാല്‍ റാണി മുഖര്‍ജിയുടെ കൂടെയുള്ള 'അയ്യ' എന്ന സിനിമയിലുടെ നൃത്തം തനിക്ക് വഴങ്ങുമെന്ന് പ്രഥ്വിരാജ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ഫഹദ് ഫാസില്‍

തന്റെ ആദ്യ ചിത്രത്തിനെക്കുറിച്ച് ഫഹദിന് ഒരുപാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അഭിനയം കൊണ്ടും മോശമായിരുന്ന ചിത്രത്തിലെ ഫഹദിന്റെ ഡാന്‍സും സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഡയമണ്ട് നെക്ലേസിലും ഫഹദിന്റെ നൃത്തം മോശമായിരുന്നു.

ബിജു മോനോന്‍

പട്ടാളം എന്ന സിനിമയിലാണ് ബിജു മേനോന്‍ ഡാന്‍സ് കളിച്ചത്. അതിലെ ഡാന്‍സിന് ശേഷം ബിജു പിന്നീട് ഡാന്‍സിന് ശ്രമിച്ചിട്ടില്ല.

വിജയ രാഘവന്‍

നടന്‍ വിജയ രാഘവനും ഡാന്‍സിന് ഇരയായിരുന്നു. ഹര്‍ത്താല്‍ എന്ന സിനിമയിലെ നായകന്റെ ഡാന്‍സിനെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്.

പ്രേം നസീര്‍

പഴയകാല നായകനായിരുന്നെങ്കിലും തനിക്ക് ആവുന്ന രീതിയില്‍ നസീര്‍ ഡാന്‍സ് കളിച്ചിരുന്നു. താരത്തിന് ഒട്ടും കഴിയില്ലെങ്കിലും താരം ഡാന്‍സ് കളിച്ചിരുന്നെങ്കിലും മിമിക്രി താരങ്ങള്‍ക്ക് ഒരു ഇരയായി മാറാന്‍ നസീറിന് കഴിഞ്ഞിരുന്നു.

ജയന്‍

ജയന്‍ സിനിമയില്‍ അധികം നൃത്തം ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ലൗ ഇന്‍ സിംഗപൂര്‍ പോലെയുള്ള സിനിമയിലെ നൃത്തം അദ്ദേഹത്തിന്റെ ഇമേജിന് ചേരില്ലായിരുന്നു.

English summary
Was the superstars’ dancing that bad? Video goes viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam