»   » എന്റെ പേര് സൂര്യ: അല്ലു അര്‍ജുന്റെ മലയാളം ടീസര്‍ ബുധനാഴ്ച പുറത്തിറങ്ങും

എന്റെ പേര് സൂര്യ: അല്ലു അര്‍ജുന്റെ മലയാളം ടീസര്‍ ബുധനാഴ്ച പുറത്തിറങ്ങും

Posted By:
Subscribe to Filmibeat Malayalam

സ്റ്റൈല്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായെത്തുന്ന 'നാ പേരു സൂര്യ, നാ ഇല്ലു ഇന്ത്യ' എന്ന സിനിമയുടെ മലയാളം ടീസര്‍ ബുധനാഴ്ച പുറത്തിറങ്ങും. മലയാളി താരം അനു ഇമ്മാനുവല്‍ നായികയായെത്തുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ സൈനിക വേഷത്തിലാണെത്തുന്നത്. മലയാളത്തില്‍ 'എന്റെ പേര് സൂര്യ' എന്ന പേരാണ് ചിത്രത്തിന് നല്‍കിയിട്ടുള്ളത്.

Allu Arjun- Anu Emmanuel

എഴുത്തുകാരനായ വക്കന്തം വംശി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ സര്‍, ആര്‍ ശരത് കുമാര്‍, വെണ്ണേല, കിഷോര്‍, റാവു രമേഷ്, താക്കൂര്‍ അനൂപ് സിങ്, ബൊമന്‍ ഇറാനി എന്നിവരും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ സംഗീതം വിശാല്‍ ശേഖറിന്റെതാണ്. സിരിഷ ലഗദാപതി, ശ്രീധര്‍ ലഗദാപതി, ബണ്ണി വാസു, കെ നാഗേന്ദ്ര ബാബു എന്നിവര്‍ ചേര്‍ന്ന് രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Ente Peru Surya


തെലുങ്കിലും മലയാള്തതിലും ഒരേ സമയം റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയും അല്ലുവിന്റെ ഈ ചിത്രത്തിനുണ്ട്. നേരത്തെ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ചിത്രവും ഈ രീതിയിലാണ് റിലീസ് ചെയ്തിരുന്നത്. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ അവസാനം തിയേറ്ററിലെത്തും.

കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. ആക്ഷനും രാജ്യസ്‌നേഹവും കോര്‍ത്തിണക്കിയൊരുക്കുന്ന ഈ ചിത്രം ബോക്‌സ് ഓഫിസില്‍ ക്ലിക്കാകുമെന്നാണ് കരുതുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവേലാകട്ടെ തെലുങ്കില്‍ ഇന്ന് ഏറെ തിരക്കുള്ള നടിയായി മാറി കഴിഞ്ഞു. ഗോപിചന്ദിന്റെ നായികമായി ഓക്‌സിജന്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയ അനു ഇപ്പോള്‍ സാക്ഷാല്‍ പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Malayalam teaser of Allu Arjun's Naa Peru Surya scheduled to be released on Wednesday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam