twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിക്രമിനെ തോല്‍പ്പിക്കാനാവുമോ മലയാളത്തിലെ പയ്യന്മാര്‍ക്ക്

    By Nirmal Balakrishnan
    |

    ഐയെ വെല്ലാന്‍ മലയാളത്തിലെ യുവതാരങ്ങള്‍ക്കു കഴിയുമോ? വെള്ളിയാഴ്ച എല്ലാവരും തിയറ്ററില്‍ നടക്കുന്ന ഈ പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ്. വിക്രം നായകനായ ഷങ്കര്‍ ചിത്രമായ ഐ കേരളത്തിലെ തിയറ്ററുകളിലെല്ലാം തകര്‍ത്തോടുകയാണ്. അതിനോടു മല്‍സരിക്കാനാണ് ഫഹദിന്റെ മറിയംമുക്ക്, നിവിന്‍ പോളിയുടെ മിലി, പൃഥ്വിരാജിന്റെ പിക്കറ്റ് 43, ഇന്ദ്രജിത്തിന്റെ രസം എന്നീ ചിത്രങ്ങളെത്തുന്നത്. വിക്രത്തിന്റെ ആക്ഷന്‍-ത്രില്ലറിനെ നേരിട്ട് വിജയം നേടാന്‍ ഇതില്‍ ഏതു യുവതാരത്തിനു കഴിയുമെന്നാണ് അറിയേണ്ടത്.

    കേരളത്തില്‍ നിന്ന് മൂന്നുകോടി രൂപയാണ് ഐ ആദ്യദിവസം തന്നെ നേടിയത്. എല്ലാ പ്രധാന സെന്ററുകളിലും മൂന്നുതിയറ്ററുകളിലെങ്കിലും ചിത്രം കളിക്കുന്നുണ്ട്. അഞ്ചു കോടി രൂപയ്ക്കാണ് കേരളത്തിലെ വിതരണം എടുത്തിരിക്കുന്നത്. 243 തിയറ്ററുകളിലാണ് ചി്ത്രം കളിക്കുന്നത്. അവയെല്ലാം ഹൗസ് ഫുള്‍ ആണ്. കണ്ടവര്‍ തന്നെ വീണ്ടും ചിത്രം കാണുന്നുണ്ട്. ലോകമെങ്ങും ഹിറ്റായി കൊണ്ടിരിക്കുകയാണ് ചിത്രം. ഇങ്ങനെയൊക്കെ സ്റ്റഡി കലക്ഷന്‍ നില്‍ക്കുന്നതിനിടെയാണ് മലയാളത്തിലെ നാലു ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ആത്മഹത്യാപരമാണ്് ഇപ്പോഴത്തെ റിലീസിങ് എന്നു പറയേണ്ടതില്ല. നല്ല പേര് ആദ്യ ഷോയില്‍ തന്നെ ലഭിച്ചില്ലെങ്കില്‍ തിയറ്റര്‍ ഉടമകള്‍ ചിത്രം മാറ്റി വീണ്ടും ഐ തന്നെ പ്രദര്‍ശിപ്പിച്ചേക്കും.

    nivin-fahad-indrajith-prithvi-vikram

    നിവിന്‍ പോളിയുടെ മിലിയാണ് ഈ നാലു ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്നത്. ട്രാഫിക്കിനു ശേഷം രാജേഷ് പിളഌസംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോള്‍ ആണു നായിക.സനുഷയാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം അഭിനയിച്ച എല്ലാ ചിത്രവും ഹിറ്റാക്കിയെന്നതാണ് നിവിന്‍പോളിയുടെ പ്രത്യേകത. അതുതന്നെയാണ് ചിത്രത്തിനു ലഭിക്കുന്ന പ്‌ളസ് പോയിന്റും.

    ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായൊരു മുഖമാണ് മറിയംമുക്കില്‍ കാണുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റു ചിത്രത്തിനു കഥയെഴുതിയ ജയിംസ് ആല്‍ബര്‍ട്ടിന്റെതാണു കഥയും തിരക്കഥയും സംവിധാനവും. കടലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണിത്.

    കശ്മീരിലെ ബോര്‍ഡറില്‍ ജീവിക്കുന്ന പട്ടാളക്കാരന്റെ കഥയാണ് പൃഥ്വിയുടെ പിക്കറ്റ് 43. മേജര്‍ രവി മോഹന്‍ലാലിനെ അല്ലാതെഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പൂര്‍ണമായും കശ്മീരിലാണു ചിത്രീകരണം. ജാവേദ് ജഫ്രിയാണു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    ഇന്ദ്രജിത്ത് നായകനാകുന്ന രസം രാജീവ്‌നാഥ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു പാചകക്കാരന്റെ മകന്റെ കഥയാണിത്. മോഹന്‍ലാല്‍ അതിഥി താരമായി അഭിനയിക്കുന്നു എന്നതാണു മറ്റൊരു പ്രത്യേകത. ലാല്‍ ലാല്‍ ആയിട്ടു തന്നെയാണ് അഭിനയിക്കുന്നത്. നാലുപേര്‍ക്കും വിക്രത്തിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു സംഭവമാകും.

    English summary
    Malayalam youth stars can beat Vikram?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X