»   » രേഖ മോഹന്‍ ആത്മഹത്യ ചെയ്തതോ, സംശയിക്കാന്‍ കാരണം?

രേഖ മോഹന്‍ ആത്മഹത്യ ചെയ്തതോ, സംശയിക്കാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ - സീരിയല്‍ നടി രേഖ മോഹന്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രേഖയുടെ മതൃദേഹം തൃശ്ശൂരിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

മയക്ക് മരുന്ന് കുത്തിവച്ചിരുന്നു, സബര്‍ണയുടെ ആത്മഹത്യയ്ക്ക് പിന്നിലെ ഞെട്ടിയ്ക്കുന്ന കാരണം?

അഞ്ച് ദിവസം മുമ്പ് ഭര്‍ത്താവ് മോഹന്‍ മലേഷ്യയിലേക്ക് പോയിരുന്നു. രണ്ട് ദിവസമായി രേഖയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ഡ്രൈവറോട് അന്വേഷിക്കാന്‍ പറഞ്ഞു. കോളിങ് ബെല്‍ അടിച്ചിട്ടും, വാതില്‍ മുട്ടിയിട്ടും പ്രതികരണം ഇല്ലാതായതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

വായിലെ നുരയും പതയും

പൊലീസ് വാതില്‍ തുറന്നു നോക്കുമ്പോള്‍, രേഖ ഡൈനിങ് മുറിയിലെ ടേബിളില്‍ തലകുത്തി ഇരിയ്ക്കുന്നതാണ് കണ്ടത്. മരിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്ന അവസ്ഥയിലാണ്. ഇത് ആത്മഹത്യ ആണെന്ന സംശയം ബലപ്പെടുത്തുന്നു.

മനോവിഷമമോ?

ദീര്‍ഘകാലമായി രേഖ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല. മനോവിഷമമാകാം അത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം.

സിനിമകളില്‍

ഉദ്യാന പാലകന്‍, നീ വരവോളം, യാത്രാ മൊഴി തുടങ്ങിയ മോഹന്‍ലാല്‍ - മമ്മൂട്ടി ചിത്രങ്ങളിലെല്ലാം രേഖ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ അധികം ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

സീരിയലിലൂടെ

സീരിയലിലൂടെയാണ് രേഖ ശ്രദ്ധിക്കപ്പെട്ടത്. സ്ത്രീ ജന്മം, മായമ്മ തുടങ്ങിയ സീരിയലുകള്‍ രേഖയെ ജനപ്രിയയാക്കി. മായമ്മ എന്ന മെഗാഹിറ്റ് സീരിയലില്‍ കേന്ദ്ര കഥാപാത്രമായിട്ടാണ് രേഖ എത്തിയത്.

English summary
Malayali Actress Rekha Mohan Found Dead In Her Flat

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam