For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഹുബലിക്ക് ശബ്ദമായി മലയാളി താരം, ആരാധകരെ നിരാശരാക്കിയ ആ സസ്‌പെന്‍സ് തനിക്കറിയാമെന്ന് അരുണ്‍!!!

  |

  ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ്. അത്രയധികം ആകാംഷയിലാണ് ബഹുബലി അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ ബാഹുബലിക്ക് ശബ്ദം നല്‍കിയത് മലയാളി തന്നെയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?

  എറാണകുളം സ്വദേശിയായ അരുണിലുടെയാണ് ബാഹുബലി മലയാളം പറയുന്നത്. മുമ്പ് പല സിനിമകളിലും ചെറിയ റോളുകളില്‍ ഡബ്ബിങ് ആര്‍ട്ടീസ്റ്റായി ജോലി ചെയ്ത പരിചയം ഉള്‍ക്കെണ്ടു കൊണ്ടാണ് അരുണ്‍ ബാഹുബലിക്ക് ശബ്ദം നല്‍കിയത്. ആദ്യ ഭാഗത്തും സിനിമയുടെ രണ്ടാം ഭാഗത്തും അരുണ്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

  അരുണ്‍ സി എം

  അരുണ്‍ സി എം

  എറണാകുളം പറവൂര്‍ ഏഴിക്കര സ്വദേശിയായ അരുണ്‍ സി എം എന്ന പ്രതിഭയാണ് ബാഹുബലിക്ക് മലയാളത്തില്‍ നിന്നുള്ള ശബ്ദം നല്‍കിയത്. ഓള്‍ ഇന്ത്യ റേഡിയോ കൊച്ചി സ്‌റ്റേഷനില്‍ കാഷ്യുല്‍ അനൗണ്‍സറായിരുന്ന അരുണ്‍ നിരവധി റേഡിയോ നാടകങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. ഡബ്ബിങ്ങ് ആര്‍ട്ടീസിറ്റായി വര്‍ക്ക് ചെയ്യുന്ന അരുണ്‍ പല മേഖലകളില്‍ തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞു. ബാഹുബലിയുടെ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തും അരുണ്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

  പല മേഖലയിലും കഴിവു തെളിയിച്ചു

  പല മേഖലയിലും കഴിവു തെളിയിച്ചു

  അശ്വാരൂഢന്‍, മാടമ്പി, കീര്‍ത്തി ചക്ര, കുരുക്ഷേത്ര, പ്രാഞ്ചിയോട്ടന്‍, ഈച്ച, തുടങ്ങിയ സിനിമകളിലെല്ലാം അരുണിന്റെ ശബ്ദമുണ്ടായിരുന്നു. പ്രഥ്വിരാജ്, ജയസൂര്യ, ആസിഫ് അലി എന്നിവരുടെ ട്രാക്ക് വേയ്‌സും അരുണ്‍ ചെയ്യാറുണ്ട്. റിലീസിന് തയ്യാറെടുക്കുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരം, പുത്തന്‍ പണം, സണ്‍ഡേ ഹോളിഡേ, തുടങ്ങിയ സിനിമകള്‍ക്കും അരുണ്‍ ശബ്ദം നല്‍കിയിട്ടുണ്ട്. ഒപ്പം പല പ്രശസ്ത പരസ്യചിത്രങ്ങങ്ങളിലും താരത്തിന്റെ ശബ്ദമുണ്ട്‌.

  സീരിയല്‍ താരമായ അരുണ്‍

  സീരിയല്‍ താരമായ അരുണ്‍

  മലയാളി വീട്ടമ്മമാര്‍ക്കും കുടുംബ സദസ്സിനും പരിചിതനാണ് അരുണ്‍. അതിന് പിന്നിലെ കാരണം ഭാഗ്യലക്ഷ്മി, പൊന്നമ്പിളി, തുടങ്ങിയ സീരിയലുകളില്‍ അരുണ്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ടെന്നതാണ്. ഭാഗ്യലക്ഷ്മിയിലെ ജയപാലനും പൊന്നമ്പിളിയിലെ ശങ്കറെന്ന കഥാപാത്രത്ത അവതരിപ്പിച്ചതും അരുണായിരുന്നു.

  വിദ്യാര്‍ത്ഥിയായ അരുണ്‍

  വിദ്യാര്‍ത്ഥിയായ അരുണ്‍

  അഭിനയത്തിന് പുറമെ അരുണ്‍ ഒരു വിദ്യാര്‍ത്ഥിയാണ്. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും തിയറ്റര്‍ ആര്‍ട്ട്‌സില്‍ എം എയും എംജി യുണിവേര്‍സിറ്റിയില്‍ നിന്നും സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും എം ഫിലും പൂര്‍ത്തിയാക്കിയ അരുണ്‍ കുസാറ്റില്‍ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയാണ്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത അരുണ്‍ അതിനൊപ്പം അഭിനയിക്കുകയും ചെയ്തിരുന്നു. സിനിമയോടൊപ്പം നാടകവും മുന്നോട്ട് കൊണ്ടു പോവാനുള്ള ആഗ്രഹത്തിലാണിപ്പോള്‍ അരുണ്‍.

  രാജമൗലിക്കൊപ്പം

  രാജമൗലിക്കൊപ്പം

  ഈച്ച എന്ന ചിത്രത്തില്‍ നാനിയുടെ ശബ്ദം നല്‍കിയാണ് അരുണ്‍ രാജമൗലിക്കൊപ്പം ആദ്യമായി വര്‍ക്ക് ചെയ്തത്. ഇതിനെ തുടര്‍ന്നാണ അരുണിന് രാജമൗലിയുടെ സിനിമയായ ബാഹുബലിയിലേക്ക് അവസരം ലഭിച്ചത്. തുടര്‍ന്ന്‌
  ബാഹുബലി 2 ലെ അമേന്ദ്ര ബാഹുബലിക്കും മകന്‍ ശിവക്കും അരുണ്‍ തന്നെ ശബ്ദം നല്‍കിയത്.

  ചെയ്യുന്ന ജോലിയില്‍ കൂറു കാണിക്കണം

  ചെയ്യുന്ന ജോലിയില്‍ കൂറു കാണിക്കണം

  കട്ടപ്പ എന്തിനാണ് അമരേന്ദ്രബാഹുബലിയെ കൊന്നതെന്ന് തനിക്കറിയാം. പക്ഷേ, അതെക്കെ എങ്ങനെയാണ് പുറത്തുപറയുക. പുറത്തു പറഞ്ഞാല്‍, കേസു വരും. അങ്ങനെ വന്നാല്‍ കുടുംബം വിറ്റാലും നഷ്ടം കൊടുത്തു തീരില്ല. അതിലുപരി ചെയ്യുന്ന ജോലിയോട് നമ്മളും കൂറുകാണിക്കുന്നതാണ് നല്ലതെന്ന് അരുണ്‍ പറയുന്നു.

  English summary
  It was dubbing artist Arun CM of Ernakulam who gave the voice for bahubali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X