»   » ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

Posted By:
Subscribe to Filmibeat Malayalam

ഷാജി എന്ന കരുണ്‍ സംവിധാനം ചെയ്ത സ്വഹം (1994) എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ സരത്ത് ദാസ് പിന്നീട് എന്ന് സ്വന്തം ജാനകി കുട്ടി, പത്രം, ഡാര്‍ലിങ് ഡാര്‍ലിങ് തുടങ്ങി ഒത്തിരി സിനിമകളില്‍ അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോള്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സു സു സുധി വത്മീകം എന്ന ചിത്രത്തിലൂടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. നായകനെ കുറിച്ചും സംവിധായകനെ കുറിച്ചും ചിത്രത്തിലെ തന്റെ വേഷത്തെ കുറിച്ചും ശരത്ത് സംസാരിക്കുന്നു.

ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

ഒരു പഴയ സൗഹൃദം തിരിച്ചുകിട്ടിയ അനുഭവമാണ് ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തോന്നിയതെന്ന് ശരത്ത് പറയുന്നു

ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

രഞ്ജിത്തിനെ നേരത്തെ അറിയാം. നിഴലുകള്‍ എന്ന എന്റെ ഒരു സീരിയലിന് തിരക്കഥ എഴുതിയത് രഞ്ജിത്തായിരുന്നു.

ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

ജയസൂര്യയെയും നേരത്തെ പരിചയമുണ്ട്. സ്ത്രീ എന്ന സീരിയലില്‍ എനിക്ക് ഡബ്ബ് ചെയ്തത് ജയസൂര്യയായിരുന്നു

ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

ഒരു നടനെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് തെളിവാണ് ജയസൂര്യയുടെ കരിയര്‍ എന്ന ശരത്ത് അഭിപ്രായപ്പെടുന്നു

ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

കഥാപാത്രങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നടനാണ് ജയസൂര്യ. അദ്ദേഹത്തിന്റെ തീരുമാനവും അര്‍പ്പണ ബോധവും കണ്ട് മനസ്സിലാക്കണം. ശരീരവും അതിന് വേണ്ടി നിലനിര്‍ത്തുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമാക്കാന്‍ ജയസൂര്യ ശ്രദ്ധിക്കാറുണ്ട്

ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

ഇങ്ങനെ ഒരു നടന്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് അഭിമാനമാണെന്നും ശരത്ത് പറഞ്ഞു.

ജയസൂര്യയില്‍ മലയാളികള്‍ അഭിമാനിക്കണം എന്ന് ശരത്ത്

സുസു സുധി വാത്മീകത്തില്‍ ജയസൂര്യ അവതരിപ്പിയ്ക്കുന്ന സുധിയുടെ അടുത്ത സുഹൃത്തായ ജയനായാണ് ശരത്ത് എത്തുന്നത്. സുധിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥാപാത്രമാണെങ്കില്‍ കൂടെ പ്രാധാന്യമുള്ളതാണ്.

English summary
Actor Sarath Das, who is a household name among the Malayali TV audience, will now be seen in a plum role in Su... Su... Sudhi Vathmeekam. For him, the movie is a lot more than bagging a big screen role after a long time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam