»   » രേഖ മരിച്ചിട്ട് രണ്ട് ദിവസമായി; വിദേശത്തുള്ള ഭര്‍ത്താവ് വിളിച്ച് പറഞ്ഞപ്പോഴാണ് പൊലീസ് എത്തിയത്!!

രേഖ മരിച്ചിട്ട് രണ്ട് ദിവസമായി; വിദേശത്തുള്ള ഭര്‍ത്താവ് വിളിച്ച് പറഞ്ഞപ്പോഴാണ് പൊലീസ് എത്തിയത്!!

By: Rohini
Subscribe to Filmibeat Malayalam

സിനിമ - സീരിയല്‍ നടി രേഖ മോഹന്‍ (45) മരിച്ചിട്ട് രണ്ട് ദിവസമായി എന്ന് പൊലീസ് റിപ്പോര്‍ട്ട്. നവംബര്‍ 11 നാണ് രേഖയെ മരിച്ച നിലയില്‍ തൃശ്ശൂരിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഡൈനിങ് റൂമിലെ ടേബിളില്‍ തലചായ്ച്ചുവച്ച് ഇരിയ്ക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം.

സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിരലടയാള വിദഗ്ദരും പൊലീസും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ഭര്‍ത്താവ് ഫോണ്‍ വിളിച്ചപ്പോള്‍

കഴിഞ്ഞ രണ്ടു ദിവസമായി വിദേശത്തുള്ള ഭര്‍ത്താവിനെ രേഖ ടെലിഫോണില്‍ വിളിച്ചിട്ട്. ഫഌറ്റിലേക്ക് വിളിച്ചിട്ടും മറുപടിയില്ലാതായതോടെ ഭര്‍ത്താവ് മോഹന്‍ ഡ്രൈവറോട് ഫഌറ്റില്‍ പോയി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തി

ഡ്രൈവര്‍ വാതില്‍ നിരന്തരം മുട്ടിയിട്ടും കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാതായപ്പോള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കുമ്പോള്‍ ഡൈനിങ് റൂമിലെ ടേബിളില്‍ തലചായ്ച്ചുവച്ച് ഇരിയ്ക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം.

സിനിമയില്‍ രേഖ

നീ വരുവോളം, ഉദ്യാനപാലകന്‍, യാത്രാ മൊഴി തുടങ്ങിയ മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് രേഖാ മേനോന്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

സീരിയലില്‍

വിവാഹ ശേഷവും സീരിയല്‍ അഭിനയം രേഖ തുടരുന്നുണ്ടായിരുന്നു. ഇടക്കാലത്ത് അതും ഉപേക്ഷിച്ചു. ദീര്‍ഘകാലമായി തൃശ്ശൂരിലെ പുഴക്കലിലെ ഫഌറ്റില്‍ കുടുംബ സമേതം താമസിയ്ക്കുകയായിരുന്നു.

English summary
Malayalam actor Rekha Mohan, who appeared alongside Mammootty in Udyanapalakan and Mohanlal in Yathramozhi, was found dead in her Thrissur (Kerala) apartment on Saturday, said police.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam