»   » മല്‍ഗുഡി ഡെയ്‌സ് എന്നിലെ മനിഷ്യത്വം ശുദ്ധിപ്പെടുത്തുന്നു: അനൂപ് മേനോന്‍

മല്‍ഗുഡി ഡെയ്‌സ് എന്നിലെ മനിഷ്യത്വം ശുദ്ധിപ്പെടുത്തുന്നു: അനൂപ് മേനോന്‍

Posted By:
Subscribe to Filmibeat Malayalam

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് ഇപ്പോള്‍ അനൂപ് മേനോന്‍. നായകനായാലും സഹ നായകനായാലും തന്റെ റോളിന് ഏതെങ്കിലും തരത്തില്‍ പ്രധാന്യമുണ്ടാകണമെന്ന് ഉറപ്പിക്കറുണ്ട്.

അനൂപ് മേനോന്‍ അടുത്തതായി നായകനായി എത്തുന്ന ചിത്രമാണ് മല്‍ഗുഡി ഡെയ്‌സ്. ചിത്രത്തിലെ സ്റ്റീഫന്‍ സോളമന്‍ എന്ന കഥാപാത്രം വ്യക്തിപരമായി തന്നെ ഒരുപാട് സ്വാധീനിക്കുന്നു എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

anoop-menon

വികാരപരമായ അനുഭവമാണ് ആ കഥാപാത്രം എനിക്ക് നല്‍കിയത്. ആ കഥാപാത്രത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ എന്നിലെ മനിഷ്യത്വം ശുദ്ധി ചെയ്യപ്പെടുന്നു എന്നാണ് അനൂപ് മേനോന്‍ പറഞ്ഞത്.

നവാഗതരായ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്നാണ് മല്‍ഗുഡി ഡെയ്‌സ് സംവിധാനം ചെയ്യുന്നത്. വിശാഖ്, വിവേക്, വിനോദ് എന്നിവര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയതും. ഭാമയാണ് ചിത്രത്തിലെ നായിക.

English summary
Anoop Menon's being very selective about his roles these and a role that has had an impact on him personally is his character Stephen Solomon in Malgudi Days. The actor, who says that the experience was emotionally draining, explains, 'The travails the character goes through in the film has actually refined me as a human being. It's one of those characters that has truly humbled me.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X