»   » രാജുവിന്റെ ധീരമായ അഭിപ്രായ പ്രകടനം ഒരമ്മയെന്ന നിലയില്‍ ഒരുപാട് സന്തോഷം തരുന്നു: മല്ലിക സുകുമാരന്‍

രാജുവിന്റെ ധീരമായ അഭിപ്രായ പ്രകടനം ഒരമ്മയെന്ന നിലയില്‍ ഒരുപാട് സന്തോഷം തരുന്നു: മല്ലിക സുകുമാരന്‍

Posted By: Nihara
Subscribe to Filmibeat Malayalam

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനസാക്ഷിയുള്ള ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ് താരം ചെയ്തത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിനു മുന്നില്‍ പകച്ച്, പതറി നിന്ന സഹപ്രവര്‍ത്തകയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായാണ് പൃഥ്വി രംഗത്തെത്തിയത്.

അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍ ആദം സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് നടിയെ വീണ്ടും കാ്യമറയ്ക്ക് മുന്നില്‍ എത്തിച്ചത്. സെറ്റിലേക്കെത്തുന്ന നടിക്ക് മുന്നില്‍ അനാവശ്യ ചോദ്യങ്ങളുമായി ആരും വരരുതെന്നും പൃഥ്വി അഭ്യര്‍ത്ഥിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരടക്കം ഇക്കാര്യം കൃത്യമായി പാലിച്ചിരുന്നു.

പൃഥ്വിയുടെ നിലപാടില്‍ സന്തോഷം

സഹപ്രവര്‍ത്തകയ്ക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ അത് നേരിടാന്‍ അവര്‍ക്ക് പിന്തുണ നല്‍കുകയും വിഷയത്തില്‍ തന്റെ നിലപാട് കൃത്യമായി വിശദമാക്കാനും രാജു കാണിച്ച ആര്‍ജ്ജവം ഒരമ്മയെന്ന നിലയില്‍ തനിക്കൊരുപാട് സന്തോഷം നല്‍കുന്നതായിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

നല്ല വ്യക്തികളാക്കി വളര്‍ത്തി

മൂത്ത മകന്‍ ഇന്ദ്രജിത്തിന് 17ഉം ഇളയ ആളായ പൃഥ്വിക്ക് 15ഉം വയസ്സുള്ളപ്പോഴാണ് സുകുമാരന്‍ വേര്‍പിരിഞ്ഞത്. ആ പ്രായത്തില്‍ അവരെ വഴി തെറ്റാതെ വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. നല്ല വ്യക്തികളായി വളരാന്‍ അടിത്തറ നല്‍കിയത് കുടുംബ ബന്ധങ്ങള്‍ തന്നെയാണ്.

പ്രതികരണ ശേഷിയില്ലെന്നു പറയരുത്

പ്രതികരണ ശേഷിയില്ലാത്തവരായി അവര്‍ മാറരുതെന്ന് ആഗ്രഹിച്ചിരുന്നു. സമൂഹം അത്തരമൊരു അഭിപ്രായം അവരെപ്പറ്റി പറയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

സ്വന്തം നിലപാടുകളുമായി മുന്നോട്ട്

ഏത് കാര്യത്തിലായുലും തന്റെ അഭിപ്രായം വ്യക്തമാക്കുന്ന താരമാണ് പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സിനിമാ ലോകം ഒന്നടങ്കം രംഗത്തു വന്നിരുന്നു. നടിയോട് നേരിട്ട് സംസാരിച്ച് പൂര്‍ണ്ണ പിന്തുണ നല്‍കിയാണ് താരം നിലപാട് വ്യക്തമാക്കിയത്.

English summary
I am proud about my son said by Mallika sukumaran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam