»   » പൃഥ്വിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.. ഖേദം പോര മാപ്പ് തന്നെ വേണമെന്ന്! എന്നിട്ടോ

പൃഥ്വിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.. ഖേദം പോര മാപ്പ് തന്നെ വേണമെന്ന്! എന്നിട്ടോ

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഏറെ ശ്രദ്ധേയനായ യുവതാരമാണ് പൃഥ്വിരാജ്. സുകുമാരനും മല്ലികയ്ക്ക് ശേഷം അവര്‍ സഞ്ചരിച്ച അത മേഖലയില്‍ ആദ്യം അരങ്ങേറിയത് പൃഥ്വിരാജാണ്. പിന്നാലെ തന്നെ ഇന്ദ്രജിത്തും സിനിമയിലെത്തി. നിരവധി പ്രതിസന്ധികളാണ് ഈ താരപുത്രന്‍മാര്‍ക്ക് നേരിടേി വന്നത്. സുകുമാരന്‍ കടന്നുപോയ അതേ അവസ്ഥയിലൂടെ ഇരുവരും കടന്നുപോയിട്ടുണ്ട്.

പ്രണവ് തന്നെയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.. അച്ഛനെ കടത്തിവെട്ടും ഇക്കാര്യത്തില്‍!

കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്ന മഞ്ജു വാര്യര്‍.. ചോദിച്ച് വാങ്ങിയ വിമര്‍ശനം!

മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

സുകുമാരനെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചവര്‍ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നോട്ടമിട്ടിരുന്നു. അവര്‍ക്ക് നേരെയും ഇത്തരത്തിലുള്ള ശ്രമം നടത്തിയിരുന്നു. പൃഥ്വിരാജിനെ സിനിമയില്‍ നിന്നും ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെ മാപ്പ് പറയിപ്പിക്കാനും ശ്രമിച്ചിരുന്നു. ഖേദം എന്ന വാക്ക് പോരെന്നും മാപ്പ് എന്ന് തന്നെ വേണമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. മല്ലിക സുകുമാരനാണ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയത്.

പ്രധാന സന്ദര്‍ഭങ്ങളില്‍ മക്കള്‍ക്ക് തുണയായി

എന്റെ മക്കളുടെ ജീവിതത്തിലെ ര് പ്രധാന സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് തുണയായത് വിനയനാണ്. നിര്‍ണ്ണയാകമായ ആ ഘട്ടത്തില്‍ അവര്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. അഭിനേതാവെന്ന നിലയില്‍ ഇരുവര്‍ക്കും അദ്ദേഹം മികച്ച അവസരങ്ങളാണ് നല്‍കിയത്.

ഇന്ദ്രജിത്തിനെ നടനാക്കി മാറ്റിയത്

വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമ കവരാരും ചിത്രത്തിലെ പ്രധാന വില്ലനെ മറന്നുകാണാനിടയില്ല. ആ ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് തുടക്കമിട്ടത്. മികച്ച പ്രതികരണം നേടിയ ആ ചിത്രത്തിന് ശേഷം പിന്നീടും താരത്തിനെ തേടി വില്ലന്‍ വേഷങ്ങളായിരുന്നു എത്തിയത്. എന്നാല്‍ പിന്നീട് സ്വഭാവികകഥാപാത്രവും നായക വേഷവും ഇന്ദ്രജിത്തിന് ലഭിക്കുകയും ചെയ്തു.

സുകുമാരനെപ്പോലെ പൃഥ്വിയും

സുകുമാരന്‍ കടന്നുപോയ അതേ പ്രതിസന്ധി ഘട്ടത്തിലൂടെ തന്നെ പൃഥ്വിയും കടന്നു പോയിരുന്നു. പൃഥ്വിരാജിനെ സിനിമയില്‍ നിന്നും ഒതുക്കി നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കേവലം മൂന്നുമാസത്തിന് ശേഷം വിനയന്‍ ചിത്രമായ അത്ഭുതദ്വീപിലൂടെ പൃഥ്വി ഗംഭീര തിരിച്ചുവരവും നടത്തി.

വിനയന്റെ സിനിമയില്‍ അഭിനയിച്ചു

വിനയന് വിലക്ക് നിന്നിരുന്ന സമയത്ത് താരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയുമായി സഹകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ തുടക്കം കുറിച്ചവര്‍ പോലും മടിച്ച് മാറി നിന്ന സമയത്താണ് പൃഥ്വിരാജ് ആ ധീരതീരുമാനം എടുത്തത്. സുകുമാരന്റെ മകനാണെങ്കില്‍ താന്‍ അഭിനയിച്ചിരിക്കും എന്നായിരുന്നു അന്ന് പൃഥ്വി പറഞ്ഞത്.

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു

സുകുമാരനെ സിനിമയില്‍ നിന്നും ഒതുക്കി നിര്‍ത്തുന്നതിനായി ശ്രമിച്ചവര്‍ പൃഥ്വിരാജിനെയും നോട്ടമിട്ടിരുന്നു. വിനയന്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം പൃഥ്വിയോട് മാപ്പ് പറയാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. ഖേദം എന്നല്ല മാപ്പ് എന്ന് തന്നെ വേണമെന്നായിരുന്നു അവരുടെ ആവശ്യം.

തിരിച്ചുപോയ്‌ക്കോട്ടെ എന്ന് ചോദിച്ചു

സിനിമാജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ താന്‍ തിരിച്ച് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോയ്‌ക്കോട്ടെ എന്ന് അവന്‍ ചോദിച്ചിരുന്നു. ഓറിയന്റേഷന്‍ കോഴ്‌സ് വരെ മുടക്കി ഇത്രയും നാള്‍ സിനിമയില്‍ നിന്നത് ഇത്തരമൊരു തീരുമാനമെടുക്കാനായിരുന്നോ എന്നാണ് താന്‍ അന്ന് അവനോട് തിരിച്ച് ചോദിച്ചതെന്നും മല്ലിക പറയുന്നു.

പൃഥ്വിയുടെ മറുപടി

സിനിമയില്‍ നില്‍ക്കാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നതെന്നായിരുന്നു പൃഥ്വി അന്ന് പറഞ്ഞത്. എന്നാല്‍ സിനിമയില്‍ തന്നെ നില്‍ക്കൂയെന്ന് അവനോട് പറയുകയും ചെയ്തുവെന്നും മല്ലിക പറയുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജാ ചടങ്ങിനിടയിലാണ് മല്ലിക കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിനയന്റെ ഇടപെടലില്ലായിരുന്നുവെങ്കില്‍

അന്നത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ദ്രനും പൃഥ്വിക്കുമൊപ്പം നില്‍ക്കാന്‍ വിനയന്‍ കാണിച്ച ചങ്കൂറ്റമാണ് അവരെ ഇന്നും സിനിമയില്‍ നില നിര്‍ത്തുന്നത്. അദ്ദേഹം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ദ്രജിത്ത് അമേരിക്കയിലെ സോഫ്‌റ്റ്വെയര്‍ കമ്പനിയിലും പൃഥ്വി ഓസ്‌ട്രേലിയയിലും തുടര്‍ന്നേനെയെന്നും മല്ലിക പറഞ്ഞു

English summary
Mallika Sukumaran talking about Vinayan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam