»   » പൃഥ്വിയേയും ഇന്ദ്രനെയും സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയത് വിനയന്‍, മല്ലികയുടെ വെളിപ്പെടുത്തല്‍!

പൃഥ്വിയേയും ഇന്ദ്രനെയും സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയത് വിനയന്‍, മല്ലികയുടെ വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയരായ താരസഹോദരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സുകുമാരനും മല്ലികയ്ക്കും പിന്നാലെയാണ് മക്കളും സിനിമയിലേക്ക് എത്തിയത്. ഇളയ മകന്‍ പൃഥ്വിരാജാണ് ആദ്യം സിനിമയില്‍ തുടക്കമിട്ടത്. പിന്നാലെ മൂത്ത പുത്രന്‍ ഇന്ദ്രജിത്തും സിനിമയിലെത്തി. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രവുമായി സിനിമയില്‍ തന്റേതായ ഇടം നേടിയടുത്തിരിക്കുകയാണ് ഈ താരപുത്രന്‍മാര്‍.

വിശാലിനും മോഹന്‍ലാലിനും വെല്ലുവിളി ഉയര്‍ത്തി തമിള്‍ റോക്കേഴ്‌സ് പക തീര്‍ക്കുന്നു!

സംവിധായകന്‍ വിനയനാണ് ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പൂജയ്ക്കിടയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

സിനിമയില്‍ തുടക്കം കുറിച്ചത്

രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വി സിനിമയില്‍ തുടക്കം കുറിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ രാജസേനന്‍ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രമാണ് ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത്. സാമ്പത്തികമായി വന്‍പരാജയം നേടിയ ഈ ചിത്രത്തിലൂടെ വിചാരിച്ചത്ര പ്രശസ്തി പൃഥ്വിക്ക് ലഭിച്ചില്ല. പിന്നീടാണ് രഞ്ജിത്ത് ചിത്രമായ നന്ദനം തിയേറ്ററുകളിലേക്ക് എത്തിയത്.

ഇന്ദ്രജിത്തിന്‍രെ തുടക്കം

വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഇന്ദ്രജിത്ത് സിനിമയില്‍ അരങ്ങേറിയത്. കാവ്യാ മാധവനും ജയസൂര്യയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഊമയായ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന വില്ലനെ പ്രേക്ഷകര്‍ ഭയത്തോടെയാണ് നോക്കിക്കണ്ടത്. പിന്നീട് ലാല്‍ ജോസ് ചിത്രമായ മീശമാധവിനും വില്ലന്‍ വേഷമാണ് ഇന്ദ്രജിത്തിന് ലഭിച്ചത്.

വിനയന്‍ ചിത്രത്തിലൂടെ ലഭിച്ച പ്രശസ്തി

വിനയന്‍ ചിത്രങ്ങളിലൂടെ പൃഥ്വിക്ക് ലഭിച്ച പ്രശസ്തി നിസ്സാരമല്ല. തുടരെത്തുടരെയുള്ള ചിത്രങ്ങളില്‍ താരത്തെയാണ് വിനയന്‍ നായകനാക്കിയത്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി ഒരുമിച്ചത്. പിന്നീട് സത്യം, വെള്ളിനക്ഷത്രം, അത്ഭുത ദ്വീപ്, അര്‍പ്പുത ദീവ് (തമിഴ് ) എന്നീ ചിത്രങ്ങളിലും ഇവര്‍ ഒരുമിച്ചു.

വില്ലനില്‍ നിന്നും നായകനിലേക്ക്

വില്ലനായി അരങ്ങേറിയ താരത്തെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍. വില്ലനില്‍ നിന്നും നായകനിലേക്കുള്ള പ്രമോഷന്‍ കൂടിയായിരുന്നു ഇത്. ഇന്നിപ്പോള്‍ ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാമെന്ന തരത്തിലേക്ക് ഇന്ദ്രജിത്ത് വളരുകയും ചെയ്തിട്ടുണ്ട്.

വിലക്കുകളെ അവഗണിച്ച് വിനയനൊപ്പം അഭിനയിച്ചു

മലയാള സിനിമയില്‍ വിനയനെതിരെ മാക്ടയുടെ വിലക്ക് നില നില്‍ക്കുമ്പോഴും ആ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ചങ്കൂറ്റം കാണിച്ച താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തുടക്കം കുറിച്ച താരങ്ങള്‍ പോലും സഹകരിക്കാതിരുന്ന സമയത്താണ് പൃഥ്വി ഈ ധീരതീരുമാനം എടുത്തത്.

സുകുമാരന്റെ മകനാണ്

വിലക്ക് നിലനില്‍ക്കുന്നതിനിടയിലാണ് വിനയന്‍ സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് തയ്യാറായത്. ഞാന്‍ സുകുമാരന്റെ മകനാണ് , വാക്ക് പാലിച്ചിരിക്കും , ആരെയും ഭയപ്പെടുന്നില്ലെന്നായിരുന്നു അന്ന് പൃഥ്വിരാജ് പ്രതികരിച്ചത്. വാക്ക് നല്‍കിയിരുന്നതു പോലെ തന്നെ വിനയന്‍ ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തു.

ആക്ഷനിലേക്കുള്ള ചുവടുവെപ്പ്

ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്നും ആക്ഷനിലേക്ക് പൃഥ്വിരാജ് മാറിയത് വിനയന്‍ ചിത്രങ്ങളിലൂടെയായിരുന്നു. വിലക്കിനെ അവഗണിച്ച് അഭിനയിച്ച വെള്ളിനക്ഷത്രവും സത്യവും സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു. പ്രണയനായകനില്‍ നിന്നും ആക്ഷനിലേക്ക് ചുവടുമാറ്റിയ താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഇന്ദ്രനെയും പൃഥ്വിയേയും താരമാക്കിയത്

ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സിനിമയില്‍ താരമാക്കി മാറ്റിയ സംവിധായകനാണ് വിനയനെന്ന് മല്ലിക സുകുമാകന്‍ പറയുന്നു. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്.

English summary
Mallika Sukumaran talking about Vinayan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam