»   » മല്ലു സിംഗും പണം വാരുന്നു; വൈശാഖിന് ഹാട്രിക്ക്

മല്ലു സിംഗും പണം വാരുന്നു; വൈശാഖിന് ഹാട്രിക്ക്

Posted By:
Subscribe to Filmibeat Malayalam

മോളിവുഡില്‍ അധികമാര്‍ക്കും നേടാന്‍ കഴിയാത്തൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വൈശാഖ്. മല്ലു സിംഗ് ഉള്‍പ്പെടെ കരിയറിലെ ആദ്യ മൂന്ന് സിനിമകളും സൂപ്പര്‍ഹിറ്റാക്കിയാണ് വൈശാഖ് പുതിയ ചരിത്രമെഴുതുന്നത്.

Mallu Singh

ആദ്യദിനങ്ങള്‍ പ്രേക്ഷകപ്രതികരണങ്ങള്‍ മോശമായിരുന്നെങ്കിലും ഈ തിരിച്ചടികള്‍ അതിജീവിച്ച് മല്ലു സിങ് വന്‍ വിജയത്തിലേക്ക് കുതിയ്ക്കുകയാണെന്ന് ബോക്‌സ് ഓഫീസുകള്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു. ശരാശരിയെന്ന് നിരൂപകര്‍ എഴുതിത്തള്ളിയെങ്കിലും ഇതിനെയെല്ലാം മറികടന്നുള്ള മല്ലു സിങിന്റെ വിജയം വൈശാഖിന്റെ വിജയകീരിടത്തില്‍ പുതിയ പൊന്‍തൂവലായി മാറിക്കഴിഞ്ഞു.

പോക്കിരി രാജ, സീനിയേഴ്‌സ് എന്നീ സിനിമകള്‍ക്ക് പിന്നാലെയാണ് വൈശാഖന്റെ മല്ലു സിംഗും വന്‍വിജയത്തിലേക്ക്് പ്രയാണം തുടരുന്നത്. ആദ്യ അഞ്ചാഴ്ച കൊണ്ടു തന്നെ മല്ലുസിംഗ് 4.35 കോടി രൂപ വാരിക്കൂട്ടിയെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. എഴുപതിന് മേല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സ്റ്റെഡി കളക്ഷനുമായി മുന്നോട്ടു പോവുകയാണ്.

കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും നായകന്മാരായെത്തിയ സിനിമയില്‍ അഞ്ചാം വാരം പിന്നിടുമ്പോഴും 57 തിയറ്ററുകളില്‍ തുടരുന്നുണ്ട്. തിയറ്ററുകളില്‍ നിന്ന് ഇനിയും ഒരു കോടിയോളം രൂപ ചിത്രം നേടുമെന്നാണ് കരുതപ്പെടുന്നത്.

സാറ്റലൈറ്റ് -വീഡിയോ റൈറ്റ് വില്‍പനയിലൂടെ ലഭിയ്ക്കുന്ന മൂന്ന് കോടി രൂപ കൂടി ചേരുമ്പോള്‍ നിര്‍മാതാവിന് വന്‍ ലാഭമായി മല്ലു സിംഗ് മാറുമെന്ന് ഉറപ്പായി കഴിഞ്ഞു.

കഴിഞ്ഞ സീസണില്‍ തന്നെ തിയറ്ററുകളിലെത്തിയ കോബ്ര, കിങ് ആന്റ് ദി കമ്മീഷര്‍ എന്നീ സിനിമകളുടെ പരാജയം മൂലമുണ്ടായ ക്ഷീണം മറികടക്കാന്‍ നിര്‍മാതാവ് ആന്റോ ജോസഫിനെ മല്ലു സിംഗ് സഹായിക്കുമെന്ന് തന്നെ കരുതാം.

English summary
Young director Vysakh has completed a hat trick of successful movies with his latest 'Mallu Singh ' turning a big hit.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam