twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്രക്കാര്‍ തിരക്കഥയെഴുത്തിലാണ്

    By നിര്‍മല്‍
    |

    മലയാള സിനിമയില്‍ ഇപ്പോള്‍ തിരക്കഥാകൃത്തുക്കളായി കൂടുതല്‍ എത്തുന്നത് പത്രപ്രവര്‍ത്തകരാണ്. ഓര്‍ഡനറിയുടെ വന്‍ വിജയത്തോടെ ഇതിന്റെ വേഗത വര്‍ധിച്ചിരിക്കുകയാണ്. മനുപ്രസാദ് എന്ന തിരക്കഥാകൃത്ത് മലയാളത്തിലെ അറിയപ്പെടുന്ന യുവ പത്രപ്രവര്‍ത്തകനാണ്. ഏറ്റവുമൊടുവില്‍ തിരക്കഥയുമായി എത്തുന്നത് പ്രശസ്ത പത്രപ്രവര്‍ത്തകനായ സി.പി. സുരേന്ദ്രനാണ്. മോഹന്‍ലാലിനെ നായകനാക്കി ആനന്ദ് മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുരേന്ദ്രനാണ്.

    ചാരകേസില്‍ ജീവിതം തകര്‍ന്നുപോയ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
    ചാരകേസ് നടക്കുമ്പോള്‍ അതേക്കുറിച്ച് നിരവധി വാര്‍ത്ത എഴുതിയ ആളാണ് സുരേന്ദ്രന്‍. തിരക്കഥയുടെ പൂര്‍ണതയ്ക്കു വേണ്ടി അദ്ദേഹം മാലിയൊക്കെ സന്ദര്‍ശിച്ചു കഴിഞ്ഞു. മറിയം റഷീദയുടെ ജീവിതം പഠിക്കാന്‍ വേണ്ടിയായിരുന്നു ആ യാത്ര.

    മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. വിദേശ കമ്പനികളായിരിക്കും ചിത്രത്തിനു വേണ്ടിയുള്ള പണമിറക്കുന്നത്. ചാരക്കേസ് വീണ്ടും കേരളരാഷ്ട്രീയത്തില്‍ സജീവമായതോടെ ചിത്രത്തിനുള്ള സാധ്യത കൂടിയിരിക്കുകയാണ്. നല്ല സമയത്താണ് സുരേന്ദ്രന്‍ തിരക്കഥയൊരുക്കിയിരിക്കുന്നതും. തല്‍സമയം പെണ്‍കുട്ടി എന്ന ചിത്രത്തിനു ശേഷം ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന അപ് ആന്‍ഡ് ഡൗണ്‍ എന്ന ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് പത്രപ്രവര്‍ത്തകരായ മാനുവലും സണ്ണി ജോസഫുമാണ്. തല്‍സമയം പെണ്‍കുട്ടിയും ഇവര്‍ തന്നെയായിരുന്നു രചിച്ചിരുന്നത്. ഓര്‍ഡിനറിക്കു ശേഷം മനു പ്രസാദും നിഷാദ് കോയയും തിരക്കഥയെഴുതുന്ന തലത്തൊട്ടപ്പനും ഉടന്‍ ചിത്രീകരണം തുടങ്ങും.

    പത്രപ്രവര്‍ത്തകനായ ഇന്ദുഗോപന്‍ ഒറ്റക്കയ്യന്‍ എന്ന ചിത്രത്തിനു ശേഷം പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. പത്രപ്രവര്‍ത്തകനായ ജയന്‍ ശിവപുരം സംവിധാനം ചെയ്യുന്ന ചിത്രവും ഉടന്‍ തിയറ്ററില്‍ എത്തും. ഈ അടുത്ത കാലത്തിലൂടെ വന്‍തിരിച്ചുവരവു നടത്തിയ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും പത്രപ്രവര്‍ത്തകനായിരുന്നു. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ കലവൂര്‍ രവികുമാറും പത്രലോകത്തു നിന്നുതന്നെയാണ് സിനിമയില്‍ എത്തിയത്. കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ ഇപ്പോള്‍ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അണിയറ വര്‍ത്തമാനം.

    English summary
    A lot of journalists coming to Malayalam cinema as story or screen play writers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X