»   » ദിലീപിന്റെ അറസ്റ്റടക്കം കഴിഞ്ഞ ആഴ്ച മലയാള സിനിമയിലുണ്ടായ സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

ദിലീപിന്റെ അറസ്റ്റടക്കം കഴിഞ്ഞ ആഴ്ച മലയാള സിനിമയിലുണ്ടായ സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മലയാള സിനിമയ്ക്ക് മോശം കാലമായിരുന്നെന്ന് പറയാം. നടിയെ ആക്രമിച്ച കേസില്‍ തുടങ്ങിയ വിവാദങ്ങള്‍ മലയാള സിനിമയെ പിടിച്ചു കുലുക്കിയിരുന്നു. ജൂലൈ പത്തിന് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം വിഷയം ഗുരുതര പ്രശ്‌നങ്ങളിലേക്കായിരുന്നു പോയത്.

ഇത്രയും കാലം അവധി ആഘോഷിക്കാനുണ്ടോ? ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും അവധി ന്യൂയോര്‍ക്കില്‍!!!

ഷാരുഖിനെയും അമ്പരിപ്പിച്ച് ഗുഗിളില്‍ തപ്പിയവരുടെ ചോദ്യങ്ങള്‍!അതിനുള്ള മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

ആഴ്ചകളായി കേരളത്തിലെ ഏറ്റവും ചൂട് പിടിച്ച വാര്‍ത്തയായി മാറിയത് ദിലീപിന്റെ അറസ്റ്റായിരുന്നു. അതിനിടെ താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗവും വലിയ വിവാദങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ അതിനിടെ മലയാള സിനിമയില്‍ വേറെയും കാര്യങ്ങള്‍ നടന്നിരുന്നു. ദിലീപിന്റെ വാര്‍ത്തകള്‍ക്കിടയില്‍ മുങ്ങി പോയ ചില സിനിമ വാര്‍ത്തകള്‍ ഇതൊക്കെയാണ്.

ദിലീപിന്റെ അറസ്റ്റ്

മലയാള സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ദിലീപിനെ സംഘടനകളില്‍ നിന്നും പുറത്താക്കി

ദിലീപ് ജയിലിലായതോട് കൂടി അദ്ദേഹത്തിനെ പല സംഘടനകളില്‍ നിന്നും പുറത്താക്കിയിരുന്നു. അമ്മയുടെ പ്രഥാമിക അംഗത്വം അടക്കം ദിലീപ് രൂപീകരണം കൊടുത്ത നിര്‍മാതാക്കളുടെ സംഘടന വരെ ദിലീപിനെ പുറത്താക്കിയിരുന്നു.

രണ്ടാമൂഴത്തിന്റെ ആക്ഷന്‍

മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കാനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം രണ്ടാമൂഴത്തിന് ആക്ഷന്‍ ഒരുക്കുന്നത് ഹോളിവുഡില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കറാണ്.

നിവിന്‍ പോളിയുടെ പുതിയ സിനിമ

നിവിന്‍ പോളിയെ നായകനാക്കി ജോമോന്‍ ടി ജോണ്‍ പുതിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. കേരളത്തില്‍ നിന്നും ആദ്യമായി കാണാതെ പോയ കൈകരളി എന്ന കപ്പലിനെ കുറിച്ചാണ് സിനിമ പറയുന്നത്. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്.

ആന്റണി വര്‍ഗീസിന്റെ പുതിയ സിനിമ

അങ്കമാലി ഡയറീസ് എന്ന സിനിമയിലുടെ പുതുമുഖ താരമായി എത്തിയ ആന്റണി വര്‍ഗീസ് രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മാതാവ് ആകുന്ന സിനിമയിലാണ് ആന്റണി നായകനായി അഭിനയിക്കാന്‍ പോവുന്നത്.

ടൊവിനോയും ധനുഷും ഒന്നിക്കുന്നു

മറ്റൊരു പുതിയ വാര്‍ത്തയാണ് ടൊവിനോ തോമസും ധനുഷും സിനിമയില്‍ വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്നുള്ളത്. ധനുഷ് നിര്‍മാതാവായി മലയാളത്തില്‍ നിര്‍മ്മിക്കാന്‍ പോവുന്ന ചിത്രത്തിലാണ് ടൊവിനോ തോമസ് നായകനാവുന്നത്. തരംഗം, മറഡോണ എന്നീങ്ങനെ ധനുഷിന്റെ നിര്‍മാണത്തിലെത്തുന്ന രണ്ട് സിനിമയിലും ടൊവിനോയാണ് നായകന്‍.

മമ്മുട്ടിയുടെ സിനിമയ്ക്ക് പേരിട്ടു

മമ്മുട്ടി നായകനായി എത്തുന്ന ശ്യാംധര്‍ സിനിമ മുമ്പ് പേരുകളുടെ പേരിലായിരുന്നു വാര്‍ത്തയില്‍ ഇടം നേടിയത്. മമ്മുട്ടി കോളേജ് പ്രൊഫസറുടെ വേഷത്തിലെത്തുന്ന സിനിമയ്ക്ക് മുമ്പ് പല തവണ പേരുകളിട്ടെങ്കിലും അവസാനം ' പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന പേരാണ് സിനിമയ്ക്കിട്ടത്. ചിത്രം റിലീസിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

English summary
Actor Dileep's Arrest, Nivin Pauly's Next Big Project & Other Mollywood News Of The Week!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam