For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ആദ്യ ചിത്രവുമായി പ്രാചി തെഹ്ലൻ! മാമാങ്കം നായികയുടെ വിവാഹ ചിത്രങ്ങള്‍

  |

  കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചിലര്‍ വിവഹങ്ങള്‍ മാറ്റി വെക്കുമ്പോള്‍ മറ്റ് ചിലര്‍ ആഘോഷമായി തന്നെ വിവാഹിതരാവുകയാണ്. സിനിമാലോകത്ത് നിന്നും രണ്ട് താരവിവാഹ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം വന്നത്. തെലുങ്കില്‍ നിന്നും നടന്‍ റാണ ദഗ്ഗുപതി വിവാഹിതനായപ്പോള്‍ ഹിന്ദിയില്‍ നടി പ്രാചി തെഹ്ലന്റെ വിവാഹമായിരുന്നു.

  ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലെ നായികയായി മലയാളത്തിലേക്ക് എത്തിയ പ്രാചി വിവാഹത്തോട് അനുബന്ധിച്ചാണ് തന്റെ പ്രതിശ്രുത വരനെ പുറംലോകത്ത് പരിചയപ്പെടുത്തിയത്. പിന്നാലെ ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നു. ഇപ്പോഴിതാ വിവാഹിതയായതിന് ശേഷം ഭര്‍ത്താവിനൊപ്പമുള്ള ആദ്യ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി.

  ഡല്‍ഹി സ്വദേശിയും ബിസിനസുകാരനുമായ രോഹിത് സരോഹയും പ്രാചിയും തമ്മിലുള്ള വിവാഹമായിരുന്നു ആഗസ്റ്റ് ഏഴിന് നടന്നത്. 2012 ല്‍ മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഡല്‍ഹിയില്‍ വെച്ച് വിവാഹിതരാവുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്. ഇപ്പോള്‍ താന്‍ സന്തോഷവതിയാണ്. എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ സങ്കടമുണ്ടെന്ന് വിവാഹശേഷം നടത്തിയ അഭിമുഖത്തില്‍ പ്രാചി പറയുന്നു.

  പുതിയൊരു ജീവിതം തുടങ്ങുന്നതില്‍ എന്റെ കുടുംബം അത്രയധികം സന്തോഷത്തിലാണ്. കൊറോണ പോലൊരു മഹാമരിയില്‍ നില്‍ക്കുന്നതിനിടെയാണ് വിവാഹമെങ്കിലും അതിലൂടെ പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തുഷ്ടരാണ് ഞങ്ങള്‍ എന്നും പ്രമുഖ മാധ്യമത്തോട് വിവാഹശേഷം നല്‍കിയ പ്രതികരണത്തില്‍ നടി പറയുന്നു. അതിനൊപ്പം രോഹിതിനൊപ്പമുള്ള ചിത്രവും പ്രാചി പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം പ്രാചി ഒറ്റയ്ക്കുള്ള നിരവധി ഫോട്ടോസും നടി പങ്കുവെച്ചിരിക്കുകയാണ്.

  വിവാഹദിവസം സൂചിപ്പിച്ച് കൊണ്ട് വിവാഹചടങ്ങിനിടെ രോഹിതിന്റെ കൈപിടിച്ച് പിന്നീലൂടെ നടക്കുന്നൊരു ചിത്രമായിരുന്നു പ്രാചി പങ്കുവെച്ചത്. ചുവപ്പ് നിറത്തില്‍ പച്ചനിറവുമുള്ള സിംപിള്‍ ലെഹങ്കയായിരുന്നു വിവാഹദിവസം പ്രാചി അണിഞ്ഞത്. ഹെവി വര്‍ക്കുകളൊന്നും ഇല്ലാത്ത വസ്ത്രങ്ങളായിരുന്നു വധുവരന്മാര്‍ക്ക്. മരതകപച്ച നിറങ്ങളിലുള്ള മുത്തുകള്‍ പതിപ്പിച്ച ആക്‌സസറികളായിരുന്നു പ്രാചി അണിഞ്ഞത്. മറ്റൊരു കാര്യം ലളിതമായിട്ടുള്ള മേക്കപ്പുകളായിരുന്നു എന്നതാണ്. സാധാരണ വിവാഹദിവസം നടിമാരെല്ലാം വലിയ മേക്കപ്പുകളാണ് തിരഞ്ഞെടുക്കാറെങ്കില്‍ പ്രാചി അവിടെയും വ്യത്യസ്ത കാണിച്ചു.

  ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന പ്രാചി തെഹ്ലന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കായിക രംഗത്ത് സജീവമായിരുന്നു. ഇന്ത്യന്‍ നെറ്റ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ താരമായ പ്രാചി 'ദിയ ഓര്‍ ബാത്തി ഹം' എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് പഞ്ചാബി സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തിയ മാമാങ്കത്തിലെ നായികയായി മലയാളത്തിലേക്കുമെത്തി. ഉണ്ണിമായ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ മലയാളക്കരയില്‍ വലിയ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ പ്രാചിയ്ക്ക് സാധിച്ചിരുന്നു.

  English summary
  Mamankam Fame Prachi Tehlan'a Wedding Photos Get Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X