»   » Mamankam: മാമാങ്കത്തില്‍ ഡ്യൂപ്പിനെ വേണ്ടെന്ന് മമ്മൂട്ടി, അങ്ങനെ ആ വിമര്‍ശനവും പാഴായി!

Mamankam: മാമാങ്കത്തില്‍ ഡ്യൂപ്പിനെ വേണ്ടെന്ന് മമ്മൂട്ടി, അങ്ങനെ ആ വിമര്‍ശനവും പാഴായി!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമ ഇന്നുവരെ കാണാത്ത കഥയും പശ്ചാത്തലവുമായാണ് മാമാങ്കം ഒരുങ്ങുന്നത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിനെക്കുറിച്ചറിയുന്നതിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍. മംഗാലപുരത്ത് വെച്ചായിരുന്നു സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. പത്ത് ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങ് അവസാനിച്ചിട്ട് നാളുകളേറെയായി.

മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങള്‍ക്ക് വെല്ലുവിളി തന്നെ! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമകള്‍!

Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!

സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇടയ്ക്ക് പുറത്തുവിട്ടിരുന്നു. ക്വീനിലൂടെ ശ്രദ്ധേയനായ ധ്രുവനും നീരജും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ട ചിത്രീകരണത്തിനിടയിലെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

ഡ്യൂപ്പിനെ ഉപയോഗിക്കേണ്ട

പൊതുവെ മമ്മൂട്ടിയെക്കുറിച്ച് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത് ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ മാമാങ്കത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ മമ്മൂട്ടി സമ്മതിച്ചിരുന്നില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദ്യ ഘട്ട ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ വിവരം പുറത്തുവന്നത്. മാമാങ്കത്തിലെ സാഹസിക രംഗങ്ങളെല്ലാം സ്വന്തമായി ചെയ്യാനുള്ള താല്‍പര്യം മെഗാസ്റ്റാര്‍ പ്രകടിപ്പിച്ചുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലാണ്. ഹേറ്റേഴ്‌സിനെക്കൊണ്ട് പോലും കൈയ്യടിപ്പിക്കാവുന്ന തരത്തിലായിരിക്കും ഈ സിനിമയെന്നാണ് ആരാധകര്‍ പറയുന്നത്.

സാഹസികതയോട് അത്ര താല്‍പര്യമില്ല

പൊതുവെ സാഹസിക രംഗങ്ങളോട് അത്ര താല്‍പര്യം പ്രകടിപ്പിക്കാത്ത താരമാണ് മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിലെ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമര്‍ശനത്തെക്കുറിച്ചും മെഗാസ്റ്റാറിനും കൃത്യമായി അറിയാവുന്നതാണ്. സിനിമയില്‍ അരങ്ങേറുന്ന ദുല്‍ഖറിന് മമ്മൂട്ടി നല്‍കിയ ഉപദേശവും ഇതായിരുന്നു. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.

കരിയറിലെ ഏറ്റവും വലിയ ചിത്രം

പ്രഖ്യാപനം മുതല്‍ക്ക് തന്നെ വാര്‍ത്താ പ്രാധാന്യം നേടിയ സിനിമയാണ് മാമാങ്കം. കരിയറിലെ ഏറ്റവും വലിയ സിനിമയെന്നായിരുന്നു മമ്മൂട്ടി ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. ബഡ്ജറ്റിന്‍രെ കാര്യത്തിലല്ല പ്രമേയത്തിന്റെയും അവതരണത്തിന്റെയും കാര്യത്തിലാണ് ഈ സിനിമ മലയാളത്തെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത്. കാവ്യാ ഫിലിംസിന്‍രെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വീണ്ടുമൊരു ചരിത്ര സംഭവത്തിന്‍റെ ഭാഗമാവുന്നു

ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമകളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയോളം പോന്ന മറ്റൊരു താരമില്ലെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. മമ്മൂട്ടിയുടെ ലിസ്റ്റിലുള്ള ചിത്രങ്ങളില്‍ ഏറെ പ്രധാനപ്പെട്ട സിനിമയാണ്. മാമാങ്കം. അടൂര്‍ ഗോപാലകൃഷ്ണന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നുവരെ കാണാത്ത ദൃശ്യമികവും ആക്ഷന്‍ രംഗങ്ങളുമൊക്കെയായാണ് മാമാങ്കം ഒരുക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണെങ്കില്‍ക്കൂടിയും സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഹോളിവുഡ് സിനിമകളെ ഒാര്‍മ്മപ്പെടുത്തുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.

ആക്ഷനൊരുക്കാന്‍ കെച്ചകെംബഡ്കി

ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രാഫറായ കെച്ചകെംബഡ്കിയാണ് മാമാങ്കത്തിന് ആക്ഷനൊരുക്കുന്നത്. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സി‍ചിത്രത്തിന് വേണ്ടി മമ്മൂട്ടി കളരിപ്പയറ്റ് പരിശീലിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെയും ഇത്തരത്തില്‍ കളരിപ്പയറ്റ് രംഗങ്ങളില്‍ മെഗാസ്റ്റാര്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഖ്യാത ആക്ഷന്‍ കോറിയോഗ്രാഫറും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷക പ്രതീക്ഷയും ഉയരുകയാണ്. വിശ്വരൂപം, ബില്ല2, ആരംഭം തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ നിയന്ത്രിച്ചത് കെച്ചയായിരുന്നു.

English summary
Mamankam latest updates.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X