twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി പതിവുകളെല്ലാം തെറ്റിച്ചാണ് വരുന്നത്, മാമാങ്കം ചരിത്രമാവുന്നതിന് കാരണങ്ങളേറെ, കാണാം!

    |

    Recommended Video

    മാമാങ്കം രണ്ടാം ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു

    മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വില്ലനില്‍ നിന്നും നായകനായി ചുവടുമാറിയ അദ്ദേഹം ഇന്നിപ്പോള്‍ സിനിമയെ ഭരിക്കാന്‍ കെല്‍പ്പുള്ള താരമായി മാരിയിരിക്കുകയാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന് സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഇതിനോടകം തന്നെ നിരവധി സിനിമകള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിക്കഴിഞ്ഞു. ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.

    ചരിത്ര കഥാപാത്രങ്ങളെയും ഇതിഹാസ പുരുഷന്‍മാരെയും അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടിക്ക് പ്രത്യേക വൈഭവവമുണ്ടെന്നാണ് ആരാധകര്‍ അവകാശപ്പെടാറുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മംഗാലപുരത്ത് വെച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ആദ്യ ഷെഡ്യൂള്‍ അവസാനിപ്പിച്ചിരുന്നു. കൊച്ചിയില്‍ വെച്ച് മെയ് പത്തിനാണ് സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്.

    മാമാങ്കം രണ്ടാം ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു

    മാമാങ്കം രണ്ടാം ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു

    കരിയറിലെ ഏറ്റവും വലിയ സിനിമയെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ സുപ്രധാന പ്രഖ്യാപനത്തില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്‍രെ ഷൂട്ടിങ്ങ് ആരംഭിച്ചതിന് ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. നീരജ് മാധവും ധ്രുവുമുള്‍പ്പെടുന്ന രംഗങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൊച്ചിയില്‍ വെച്ച് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തുടരുകയാണ്.

    നായികമാര്‍ സെറ്റിലെത്തി

    നായികമാര്‍ സെറ്റിലെത്തി

    സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനോടൊപ്പമായാണ് കൂടുതല്‍ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിടുന്നത്. പ്രാചി ദേശായിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രാചിയെക്കൂടാതെ മറ്റൊരു നായിക കൂടി ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇപ്പോള്‍ സെറ്റിലേക്ക് എത്തിയിട്ടുള്ളത്. സുനില്‍ സുഗദ, സോഹന്‍ സീനുലാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പ്രധാനപ്പെട്ട വേഷത്തില്‍ അരവിന്ദ് സാമി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇതേക്കുറിച്ച് ഔദ്യോഗികസ്ഥിരീകരണമില്ല.

    മ്യൂസിക്കല്‍ ട്രീറ്റായിരിക്കും

    മ്യൂസിക്കല്‍ ട്രീറ്റായിരിക്കും

    ചരിത്ര പശ്ചാത്തലമാണെങ്കിലും സംഗീത പ്രേമികളെ സംബന്ധിച്ച് മാമാങ്കം നല്ലൊരു വിരുന്നുമായാണ് എത്തുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്. കെജെ യേശുദാസ്, ബോംബെ ജയശ്രീ, വിദ്യാധരന്‍ മാസ്റ്റര്‍, സംഗീത ശ്രേയ ഘോഷാല്‍ എന്നിവര്‍ ചിത്രത്തില്‍ ഗാനം ആലപിക്കുന്നുണ്ട്. താരാട്ട് പാട്ടുമായാണ് ബോംബെ ജയശ്രീ എത്തുന്നത്. സംഗീതപ്രേമികളെ സംബന്ധിച്ച് നന്നായി ആസ്വദിക്കാവുന്ന ഗാനങ്ങളാണ് ചിത്രത്തിലേതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

    കൊച്ചിയിലെ സെറ്റ്

    കൊച്ചിയിലെ സെറ്റ്

    ബ്രഹ്മാണ്ഡ ചിത്രത്തിനായി കോടികള്‍ മുടക്കിയുള്ള സെറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. പതിവിന് വിപരീതമായി ഫിലിം സിറ്റിയോ മറ്റ് സ്ഥലങ്ങലിലോ അല്ല ഈ സിനിമ ചിത്രീകരിക്കുന്നത്. കൊച്ചിയില്‍ സെറ്റിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളി ഇക്കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വദേശികളായ കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സെറ്റിടാന്‍ തീരുമാനിച്ചത്. സിനിമയ്ക്കായി ഒരുക്കിയ കൂറ്റന്‍ സെറ്റിന്‍രെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

    മമ്മൂട്ടിയുടെ ഗെറ്റപ്പ്

    മമ്മൂട്ടിയുടെ ഗെറ്റപ്പ്

    മുന്‍പും ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകളില്‍ ഭാഗമായിട്ടുണ്ടെങ്കിലും മാമാങ്കം അതേ ശൈലിയിലല്ല ഒരുക്കുന്നത്. ചിത്രത്തിനായി കളരിപ്പയറ്റ് മാത്രമല്ല ശക്തമായ ആയോഘനകലകള്‍ കൂടി പരിശീലിക്കേണ്ടി വന്നിട്ടുണ്ട്. ബോളിവുഡ് സിനിമകളിലെ ആക്ഷന്‍ രംഗങ്ങളിലൂടെ ശ്രദ്ധേയനായ കെച്ചകെംബഡ്കിയാണ് ആക്ഷന്‍ നിയന്ത്രിക്കുന്നത്. മാമാങ്കത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് അദ്ദേഹം നേരത്തെ രംഗത്തുവന്നിരുന്നു. സ്‌ത്രൈണ ഭാവമുള്‍പ്പടെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി എത്തുന്നത്.

    നായികമാര്‍ ഇനിയുമെത്താനുണ്ട്

    നായികമാര്‍ ഇനിയുമെത്താനുണ്ട്

    ബോളിവുഡിലെ രണ്ട് അഭിനേത്രികളാണ് ഇപ്പോള്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുള്ളത്. ഇവരെക്കൂടാതെ മലയാളത്തിലെ മൂന്ന് അഭിനേത്രികളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഇവരുടെ പേരുകളും പുറത്തുവിടും. ബാഹുബലി 2, മഗധീര തുടങ്ങിയ സിനിമകള്‍ക്ക് ദൃശ്യചാരുതയേകിയ ആര്‍ സി കമലകണ്ണനാണ് ചിത്രത്തിന് വിഎഫ്എക്‌സ് ഒരുക്കുന്നത്. പതിവ് രീതികളെയെല്ലാം പൊളിച്ചെഴുതുന്ന ചരിത്ര സിനിമ തന്നെയായിരിക്കും മാമാങ്കമെന്ന് ഓരോ റിപ്പോര്‍ട്ടും വ്യക്തമാക്കുകയാണ്.

    English summary
    Mamankam second schedule contununing in Kochi!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X