twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കളരിപ്പയറ്റിന് നേതൃത്വം നല്‍കാന്‍ കെച്ചകെംബഡ്കി, മാമാങ്കം രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍

    |

    ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമകളില്‍ അഭിനയിക്കാന്‍ മെഗാസ്റ്റാറിനോളം പോന്ന മറ്റൊരു താരമില്ലെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. കൈ നിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. കഥയിലായാലും അവതരണത്തിലായാലും വ്യത്യസ്തതത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. അക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ട സിനിമയാണ്. മാമാങ്കം. അടൂര്‍ ഗോപാലകൃഷ്ണന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    മമ്മൂട്ടി പൊളിച്ചു, മാസും ക്ലാസും ചേര്‍ന്ന് പരോള്‍, ശരിക്കുമൊരു കുടുംബചിത്രം തന്നെ! ട്രെയിലര്‍, കാണൂമമ്മൂട്ടി പൊളിച്ചു, മാസും ക്ലാസും ചേര്‍ന്ന് പരോള്‍, ശരിക്കുമൊരു കുടുംബചിത്രം തന്നെ! ട്രെയിലര്‍, കാണൂ

    മലയാള സിനിമ ഇന്നുവരെ കാണാത്ത ദൃശ്യമികവും ആക്ഷന്‍ രംഗങ്ങളുമൊക്കെയായാണ് മാമാങ്കം ഒരുക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണെങ്കില്‍ക്കൂടിയും സാങ്കേതിക മകവിന്റെ കാര്യത്തില്‍ ഹോളിവുഡ് സിനിമകളോട് കിട പിടിക്കണമെന്നാണ് നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളി അണിയറപ്രവര്‍ത്തകരോട് നിര്‍ദേശിച്ചിട്ടുള്ളത്.

    75 ദിവസവും 35 സിനിമയും, ആകെ ഒരൊറ്റ ചിത്രമാണ് സൂപ്പര്‍ഹിറ്റായത്, എന്ത് പറ്റി മലയാള സിനിമയ്ക്ക്?75 ദിവസവും 35 സിനിമയും, ആകെ ഒരൊറ്റ ചിത്രമാണ് സൂപ്പര്‍ഹിറ്റായത്, എന്ത് പറ്റി മലയാള സിനിമയ്ക്ക്?

    കെച്ചകെംബഡ്കിയുടെ ആക്ഷന്‍രംഗങ്ങള്‍

    കെച്ചകെംബഡ്കിയുടെ ആക്ഷന്‍രംഗങ്ങള്‍

    ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രാഫറായ കെച്ചകെംബഡ്കിയാണ് മാമാങ്കത്തിന് ആക്ഷനൊരുക്കുന്നത്. ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രം ആരാധകരെ കോരിത്തരിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഉറുമി വീശുന്ന കെച്ചകെംബഡ്കിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ചിത്രത്തിന് വേണ്ടി മമ്മൂട്ടി കളരിപ്പയറ്റ് പരിശീലിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെയും ഇത്തരത്തില്‍ കളരിപ്പയറ്റ് രംഗങ്ങളില്‍ മെഗാസ്റ്റാര്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഖ്യാത ആക്ഷന്‍ കോറിയോഗ്രാഫറും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷക പ്രതീക്ഷയും ഉയരുകയാണ്. വിശ്വരൂപം, ബില്ല2, ആരംഭം തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ നിയന്ത്രിച്ചത് കെച്ചയായിരുന്നു.

    രണ്ടാം ഭാഗം കൊച്ചിയില്‍ വെച്ച്

    രണ്ടാം ഭാഗം കൊച്ചിയില്‍ വെച്ച്

    മാമാങ്കത്തിന്റെ ആദ്യ ഘട്ട ചിത്രീകരണത്തിന് മംഗാലപുരത്ത് വെച്ചാണ് തുടക്കമായത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന തരത്തിലാണ് രണ്ടാം ഘട്ടം പ്ലാന്‍ ചെയ്തിട്ടുള്ളത്. രണ്ടാം ഘട്ട ഷെഡ്യൂള്‍ മെയില്‍ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ചിത്രീകരണം ആരംഭിച്ചതിന് ശേഷം സിനിമയിലെ കൂടുതല്‍ താരങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവിടുമെന്നാണ് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയത്. ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ പോയി ചിത്രീകരിക്കുന്നതിന് പകരം കൊച്ചിയില്‍ സെറ്റിട്ട് ചിത്രീകരിക്കാനാണ് നിര്‍മ്മാതാവ് നിര്‍ദേശിച്ചിട്ടുള്ളത്. കൊച്ചിയില്‍ സെറ്റിടുന്നതിലൂടെ കുറച്ചുപേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നും വേണു കുന്നമ്പിള്ളി വ്യക്തമാക്കിയിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകള്‍

    സ്‌ത്രൈണ ഭാവമടക്കം നാല് ഗെറ്റപ്പുകള്‍

    മാമാങ്കത്തില്‍ ചാവേറിന്റെ വേഷമുള്‍പ്പടെ നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കര്‍ഷനും സ്ത്രണഭാവവുമടക്കം വ്യത്യസ്തമായ നാല് ഗെറ്റപ്പുകള്‍. 35 മിനിറ്റിലധികം നേരം മെഗാസ്റ്റാര്‍ സ്‌ത്രൈണ ഭാവത്തിലുള്ള കഥാപാത്രമായി പ്രത്യക്ഷപ്പെടുമെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയായത്. ചിത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. യുവതാരങ്ങളായ നീരജ് മാധവും ധ്രുവനും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയതായി നീരജ് വ്യക്തമാക്കിയിരുന്നു.

    സാങ്കേതിക മികവൊരുക്കാന്‍ ബാഹുബലി സംഘം

    സാങ്കേതിക മികവൊരുക്കാന്‍ ബാഹുബലി സംഘം

    ചരിത്ര പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. എന്നാല്‍ ദൃശ്യമികവിന്റെ കാര്യത്തില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന സിനിമ തന്നെയായിരിക്കണം മാമാങ്കം എന്ന കര്‍ശന നിര്‍ദേശവും നിര്‍മ്മാതാവ് നല്‍കിയിട്ടുണ്ട്. ബാഹുബലിയുടെ വിഎഫ്എക്‌സ് ഒരുക്കിയ ആര്‍ സി കമലകണ്ണനാണ് മാമാങ്കത്തിലേക്ക് എത്തുന്നത്. മഗധീര, ഈച്ച തുടങ്ങിയ ചിത്രങ്ങള്‍ക്കും ദൃശ്യമൊരുക്കിയത് അദ്ദേഹമായിരുന്നു. സാങ്കേതിക മികവും ആക്ഷനിലെ വിസ്മയവുമൊക്കെയായി മാമാങ്കം ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ തിരക്കുകള്‍ കഴിഞ്ഞ് ഏപ്രില്‍ അവസാനമോ മെയ് ആദ്യവാരമോ ആയി മെഗാസ്റ്റാര്‍ മാമാങ്കത്തില്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിക്കുന്നത്.

    English summary
    Kecha Khamphakdee to choreograph Mamankam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X