»   » 62ലും മമ്മൂട്ടിയ്ക്ക് 26ന്റെ ചെറുപ്പം

62ലും മമ്മൂട്ടിയ്ക്ക് 26ന്റെ ചെറുപ്പം

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി അറുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്നു. മമ്മൂട്ടിയുടെകാര്യത്തില്‍ പ്രായം ഒരു കാര്യമല്ലെങ്കിലും ജന്മദിനങ്ങള്‍ ആരാധകരെ സംബന്ധിച്ച് മറന്നുകളയാന്‍ കഴിയുന്നതല്ല. അറുപത്തിരണ്ടിലെത്തിയിരിക്കുന്ന മമ്മൂട്ടിയ്ക്ക് ഇരുപത്തിയാറിന്റെ ചുറുചുറുക്കും സൗന്ദര്യവുമുണ്ടെന്ന് പറഞ്ഞാല്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല.

എന്തായാലും ഈ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയ്ക്ക് വിലമതിയ്ക്കാനാവാത്തൊരു സമ്മാനം ലഭിച്ചിട്ടുണ്ട്. തന്റെ പ്രിയ അധ്യാപികയായ സാറാമ്മടീച്ചറുടെ ജന്മദിന സന്ദേശം. അധ്യാപക ദിനത്തിലാണ് എന്നും തനിയ്ക്ക് പ്രിയപ്പെട്ട സാറാമ്മ ടീച്ചറിനെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോയും മമ്മൂട്ടി ഫേസ്ബുക്കിലിട്ടത്. തന്റെ കുറിപ്പില്‍ ടീച്ചര്‍ അധ്യാപകദിനത്തില്‍ തന്നെ ഓര്‍മ്മിച്ചതിന് നന്ദി പറയുകയും ഒപ്പം പ്രിയവിദ്യാര്‍ത്ഥിയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കില്‍ തന്നെക്കുറിച്ച് ഇട്ട കുറിപ്പ ്കണ്ടപ്പോള്‍ വലിയ സന്തോശം തോന്നിയെന്നും ഈ ടീച്ചേഴ്‌സ് ഡെ അങ്ങനെ മമ്മൂട്ടി അവിസ്മരണീയമാക്കി മാറ്റിയെന്നും ടീച്ചര്‍ എഴുതിയിട്ടുണ്ട്. മമ്മൂട്ടിയുടെ ജീവിത്തതില്‍ ഇനിയും ഉയര്‍ച്ചകളും ദൈവാനുഗ്രഹവും ഉണ്ടാകട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് ടീച്ചറുടെ കുറിപ്പ് അവസാനിയ്ക്കുന്നത്.

ഈ കുറിപ്പ് ആരാധകര്‍ക്കായി മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐവി ശശിയുടെ തൃഷ്ണയെന്ന ചിത്രത്തിലൂടെയാണ് ശരിയ്ക്കും പറഞ്ഞാല്‍ മമ്മൂട്ടിയ്ക്ക് സൂപ്പര്‍താരപരിവേഷം ലഭിയ്ക്കുന്നത്. ഇതുവരെ നാനൂറോളം ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചുകഴിഞ്ഞു.

1971 ല്‍ കെ.എസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ചെറു വേഷത്തില്‍ അഭിനയിച്ചെങ്കിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ തൃഷ്ണയ്ക്കുശേഷം മമ്മൂട്ടിയുടെ കരിയറില്‍ ഉയര്‍ച്ചയായിരുന്നു. കുടുംബനാഥനായും സ്‌നേഹസമ്പന്നനായ സഹോദരനായും കുടുംബപ്രേക്ഷരുടെ മനംകവരുന്ന മമ്മൂട്ടി അതേ സമയം തന്നെ കര്‍ക്കശക്കാരനായ പൊലീസുകാരനും കളക്ടറുമായി മാറുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചില ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടെങ്കിലും ഏറ്റവും ഒടുക്കം പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കടയിലൂടെ മമ്മൂട്ടി വീണ്ടും തിളങ്ങിയിരിക്കുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ആണ് ആരാധകര്‍ കാത്തരിക്കുന്ന അടുത്ത മമ്മൂട്ടിച്ചിത്രം.

English summary
Megastar Mammootty is celebrating his 62nd birthday today (September 7).

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam