»   » എന്റെ ഡാന്‍സില്‍ എനിക്ക് കോണ്‍ഫിഡന്‍സുണ്ട്, അവര്‍ക്കറിയാത്തത് എന്റെ കുറ്റമല്ല, മമ്മൂട്ടി

എന്റെ ഡാന്‍സില്‍ എനിക്ക് കോണ്‍ഫിഡന്‍സുണ്ട്, അവര്‍ക്കറിയാത്തത് എന്റെ കുറ്റമല്ല, മമ്മൂട്ടി

Posted By: Sanviya
Subscribe to Filmibeat Malayalam


തോപ്പില്‍ ജോപ്പനിലെ ഡാന്‍സിനെ കുറിച്ച് മമ്മമൂട്ടി. ചിത്രത്തിലെ ചില്‍ ചിഞ്ചിലമായി എന്ന ഡാന്‍സിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്മൂട്ടി പറഞ്ഞത്. ഈ ഗാനരംഗത്തില്‍ മമ്മൂട്ടിക്ക് ഡാന്‍സ് അറിയാത്തതുകൊണ്ട് തമാശ രൂപത്തില്‍ ചിത്രീകരിച്ചതാണോ എന്നായിരുന്നു ചോദ്യം. റേഡിയോ മാംഗോയിലെ സ്‌പോട്ട് ലൈറ്റ് എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മമ്മൂട്ടി.

തമാശയോടെ തന്നെയായിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞത്. എന്റെ ഡാന്‍സില്‍ എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ട്. അവര്‍ക്കില്ലാത്തത് എന്റെ കുഴപ്പമല്ലല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. നമുക്ക് അറിയാവുന്ന കാര്യത്തിലല്ലേ നമുക്ക് ഈസിയായി ചെയ്യാന്‍ പറ്റുകയുള്ളുവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. കൂടാതെ സംവിധായകന്‍ ജോണി ആന്റണിയെ കുറിച്ചും മമ്മൂട്ടി പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..


ഹ്യൂമര്‍ സെന്‍സുണ്ട്

സംവിധായകന്‍ ജോണി ആന്റണി നല്ല ഹ്യൂമര്‍ സെന്‍സുള്ളയാളാണ്. ഹ്യൂമര്‍ ട്രാക്കിലുള്ള കഥകള്‍ പറയനാണ് ജോണിക്ക് എപ്പോഴും താത്പര്യം-മമ്മൂട്ടി.


ഹ്യൂമറില്‍ വ്യത്യാസമുണ്ട്

സിനിമയിലെയും ജീവിതത്തിലെയും ഹ്യൂമറുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ജീവിതത്തില്‍ ഒന്നോ രണ്ടോ ആളുകളെ മാത്രം ചിരിപ്പിച്ചാല്‍ മതി. എന്നാല്‍ സിനിമയില്‍ വലിയൊരു ആള്‍കൂട്ടത്തെ ചിരിപ്പിക്കേണ്ടതുണ്ട്. അതിന് വേണ്ടി പ്രത്യേക രംഗങ്ങള്‍ ഉണ്ടാക്കേണ്ടി വരും.


ഹ്യൂമറില്‍ വ്യത്യാസമുണ്ട്

സിനിമയിലെയും ജീവിതത്തിലെയും ഹ്യൂമറുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ജീവിതത്തില്‍ ഒന്നോ രണ്ടോ ആളുകളെ മാത്രം ചിരിപ്പിച്ചാല്‍ മതി. എന്നാല്‍ സിനിമയില്‍ വലിയൊരു ആള്‍കൂട്ടത്തെ ചിരിപ്പിക്കേണ്ടതുണ്ട്. അതിന് വേണ്ടി പ്രത്യേക രംഗങ്ങള്‍ ഉണ്ടാക്കേണ്ടി വരും.


തരക്കേടില്ല

തരക്കേടില്ലാത്ത വൈദഗ്ധ്യമുള്ളയാളാണ് ജോണി ആന്റണി എന്നും മമ്മൂട്ടി പറഞ്ഞു.


മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ തോപ്പില്‍ ജോപ്പന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 10 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.


വീഡിയോ

വീഡിയോ കാണൂ..മമ്മുക്കയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Mammootty about Johny Antony,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam