»   » നിര്‍മാതാവ് പ്രതിഫലം തരാന്‍ മടിച്ചു, അതിന്റെ കാരണവും എനിക്ക് അറിയാമെന്ന് മമ്മൂട്ടി

നിര്‍മാതാവ് പ്രതിഫലം തരാന്‍ മടിച്ചു, അതിന്റെ കാരണവും എനിക്ക് അറിയാമെന്ന് മമ്മൂട്ടി

Posted By: Sanviya
Subscribe to Filmibeat Malayalam

കരിയറില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന സമയത്താണ് മമ്മൂട്ടി ന്യൂ ഡല്‍ഹിയില്‍ അഭിനയിക്കുന്നത്. 1987ലാണ് ചിത്രം പുറത്തിറങ്ങുന്നത്. ന്യൂ ഡല്‍ഹി എന്ന ചിത്രം പരാജയപ്പെട്ടാല്‍ മമ്മൂട്ടിയെ മലയാള സിനിമയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന് വരെ അക്കാലത്ത് സിനിമാക്കാര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. പക്ഷേ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ന്യൂ ഡല്‍ഹിയുടെ വിജയം.

Read Also: 200 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തിയ മമ്മൂട്ടിയുടെ 11 സിനിമകള്‍; എക്കാലത്തെയും വിജയം

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ന്യൂ ഡല്‍ഹി. ജോഷി സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തുമായി 250 ദിവസത്തിലധികം പ്രദര്‍ശനം നടത്തി. അതോടെ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് വിമര്‍ശിച്ചവരെ കാട്ടികൊടുക്കാനുള്ള അവസരമായിരുന്നു ന്യൂ ഡല്‍ഹിയെന്ന് മമ്മൂട്ടി പറയുന്നു.

പ്രതിഫലം തന്നില്ല

എനിക്ക് കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. എനിക്ക് പ്രതിഫലം പോലും തരാന്‍ മടിച്ചിരുന്ന ഒരു കാലം തനിക്ക് ഉണ്ടായിരുന്നു. അതിന്റെ കാരണം എന്താണെന്നും തനിക്ക് അറിയാം.

ക്ലീഷേ റോളുകള്‍

ആവര്‍ത്തിച്ച് വന്ന വേഷങ്ങളാണ് തന്റെ കരിയറിലെ പരാജത്തിന് കാരണം എന്നും മമ്മൂട്ടി പറയുന്നു. എല്ലാം ഫാമിലി മാന്‍, ബിസിനസ് മാന്‍ റോളുകളായിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു തരം നീരസം തോന്നി.

ന്യൂ ഡല്‍ഹിയിലൂടെ

ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെയാണ് എന്റെ കരിയറിന് ഒരു തുടക്കം ലഭിച്ചതെന്ന് മമ്മൂട്ടി പറയുന്നു. ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഞാന്‍ കാശ്മീരിലാണ്. ബിഗ് ബജറ്റ് ചിത്രം നായര്‍ സാബിലെ നായകനായി അഭിനയിച്ചുക്കൊണ്ടിരിക്കുന്നു.

എന്റെ പരിശ്രമം

എല്ലാം നഷ്ടപ്പെടുമ്പോള്‍ എല്ലാവരും ഒന്ന് കരകയറാന്‍ ശ്രമിക്കാറുണ്ട്. ന്യൂ ഡല്‍ഹി എന്ന ചിത്രത്തിന് പിന്നില്‍ അങ്ങനെ ഒരു കഠിനാദ്ധ്വാനം കൂടിയുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു.

English summary
Mammootty about New Delhi Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam