»   » മമ്മൂട്ടി മാര്‍ത്താണ്ഡ വര്‍മ്മയാകുന്നു?

മമ്മൂട്ടി മാര്‍ത്താണ്ഡ വര്‍മ്മയാകുന്നു?

Posted By:
Subscribe to Filmibeat Malayalam
Mammootty
ബോക്‌സ് ഓഫീസില്‍ പഴശ്ശിരാജയുടെ വീരഗാഥ തുടരുന്നതിനിടെ മറ്റൊരു ചരിത്ര പുരുഷനെക്കൂടി വെള്ളിത്തിരയില്‍ എത്തിയ്ക്കാനുള്ള നിയോഗം മമ്മൂട്ടിയെ തേടിയെത്തുന്നു.

ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മാര്‍ത്താണ്ഡ വര്‍മ്മയെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള അവസരമാണ് മമ്മൂട്ടിയെ തേടിയെത്തിയിരിക്കുന്നത്. ഒരു പ്രമുഖ ചലച്ചിത്ര വാരികയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കയിരിക്കുന്നത്.

നാല്‍പത് കോടിയുടെ വമ്പന്‍ ബജറ്റില്‍ മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മ്മിയ്ക്കുന്ന ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. കോളിവുഡില്‍ നിന്നുള്ള ഒരു നിര്‍മാതാവാണ് ചിത്രം നിര്‍മ്മിയ്ക്കുന്നതെന്നാണ് സൂചന. 2012 ഏപ്രിലില്‍ റിലീസ് ചെയ്യത്തക്ക വിധത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്. സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam