For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വികാരപ്രകടനത്തിനിടെ അത് സംഭവിക്കാതെ നോക്കണം!! ആരാധകർക്ക് ഉപദേശവുമായി മമ്മൂട്ടി

  |

  കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് മലയാള സിനിമ കാണാത്ത പല കാഴ്ചകൾക്കും വേദിയായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട താരമായിരുന്നു പാർവതി മേനോൻ. എന്നാൽ ഒരു നിമിഷം കൊണ്ട് അത് മാറി മറിയുകയായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് ഇരയായതും പാർവതി തന്നെയാണ്.

  ജോഷ്വോയുടെ കഥയാണ് കൂടെ!!പൃഥ്വിയുമായി സാമ്യമുണ്ട്, അഞ്ജലി മേനോൻ പൃഥ്വിയെ കുറിച്ച് പറ‍ഞ്ഞതിങ്ങനെ

  തിരുവനന്തപുരത്ത് നടന്ന അന്തരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ തന്നെ നിരാശപ്പെടുത്തിയെന്ന തരത്തില്‍ നടി പാര്‍വതി മേനോന്‍ നടത്തിയ പരാമര്‍ശമാണ് വലിയ രീതിയില്‍ തന്നെ ചര്‍ച്ചയായത്. ഇതിനു ശേഷം താരത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മമ്മൂട്ടി ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ താരത്തിനെതിരെ സൈബർ ആക്രമണം നടത്തിയപ്പോൾ മമ്മൂക്ക മൗനം പാലിച്ചുവെന്നുള്ള മറ്റൊരു ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ആരാധകർക്ക് ഉപദേശവുമായി നമ്മുടെ സ്വന്തം മെഗസ്റ്റാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

  ബോളിവുഡ് ചിത്രം കർവാന്റെ പ്രചരണത്തിന് മമ്മൂക്ക എത്തില്ല!! കാരണം.. ദുൽഖർ തന്നെ തുറന്നു പറയുന്നു

   സമചിത്തതയോടെ പ്രവർത്തിക്കണം

  സമചിത്തതയോടെ പ്രവർത്തിക്കണം

  സോഷ്യല്‍ മീഡിയ വഴിയുള്ള വിവാദങ്ങളും ആരാധകരുടെ തമ്മിലുള്ള യുദ്ധങ്ങളും കാണാറുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. വികാര പ്രകടനങ്ങൾക്കിടയിൽ ചില ആരാധകരുടെ സമചിത്തതയും മാന്യതയും കൈവിട്ട് പോകുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ അത് പാടില്ലെന്നും പരമാവധി സൂക്ഷിക്കണമെന്നും മമ്മൂട്ടി പറ‍ഞ്ഞു. കൂടാതെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആക്ടീവാകാത്ത ആളാണെന്നു മമ്മൂട്ടി പറഞ്ഞു.

   പാർവതിയ്ക്കെതിരെയുള്ള സൈബർ ആക്രമണം

  പാർവതിയ്ക്കെതിരെയുള്ള സൈബർ ആക്രമണം

  കസബ വിവാദത്തിനെ തുടർന്ന് മമ്മൂട്ടി ഫാൻസിൽ നിന്ന് വലിയ വിമർശനമാണ് പാർവതിയ്ക്ക് നേരിടേണ്ടി വന്നത്. ഇതിനെ തുടർന്ന് മമ്മൂട്ടി ഇടപെട്ടതോടെയാണ് പ്രശ്നങ്ങൾ കെട്ടിടങ്ങിയത്. തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് വിവാദങ്ങൾ കെട്ടടങ്ങിയിരുന്നു.

   പാർവതിയ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടി

  പാർവതിയ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടി

  ഏഷ്യനെറ്റ് ഫിലിം അവാർഡിൽ പാർവതിയ്ക്ക് പുരസ്കാരം നൽകാൻ എത്തിയത് മമ്മൂട്ടിയായിരുന്നു. മമ്മൂക്ക തന്നെയാണ് പാർവതിയെ വേദിയിലേയ്ക്ക്ക്ഷണിച്ചത്. . പ്രേക്ഷകർ കാറി കൂവിയെങ്കിലും അവരോടെല്ലാം നിശബ്ജരായിരിക്കാൻ താരം തന്നെ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് പുരസ്കാരം ഏറ്റു വാങ്ങിയത്. അവാർഡ് നൽകിയതിനു ശേഷം മമ്മൂട്ടി പാർവതിയെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

   കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുക

  കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുക

  പൊതുവേദിയില്‍ വെച്ച് പരസ്യമായി വിമര്‍ശിച്ച താരത്തിന് അവാര്‍ഡ് സമ്മാനിക്കാന്‍ മമ്മൂട്ടി എത്തിയതിനെ മധുരപ്രതികാരമായാണ് ഫാന്‍സ് പ്രവര്‍ത്തകരും ട്രോളര്‍മാരും വിശേഷിപ്പിക്കുന്നത്. കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കിക്കുക എന്ന ശൈലിയെ വെച്ചാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ഏഷ്യനെറ്റ് അവാർഡിനു ശേഷം പാർവതിയ്ക്ക് അടപടലം ട്രോളുകൾ പ്രത്യേക്ഷപ്പെട്ടിരുന്നു. ഇപ്പോഴും പാർവതി കസനബ വിവാദത്തിൽ നിന്ന് പൂർണ്ണമായും കരകയറിയിട്ടില്ല

  English summary
  mammootty advise about his fanse
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X