»   » സിനിമയില്‍ പോലും ഇത്രയും മേക്കപ്പ് ഇടുന്നില്ല... മമ്മൂട്ടി പറയുന്നു

സിനിമയില്‍ പോലും ഇത്രയും മേക്കപ്പ് ഇടുന്നില്ല... മമ്മൂട്ടി പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോഴായരുന്നു മമ്മൂട്ടിയുടെ പ്രതികരണം, ഇപ്പോള്‍ സിനിമയില്‍ ഇടുന്നതിനെക്കാള്‍ കൂടുതല്‍ മേക്കപ്പ് ഇട്ടിട്ടാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിപണിയില്‍ എത്തുന്നത്. ചോറ് കണ്ടാലേ പേടിയാണ് എന്ന്.

കണ്ണ് ചിമ്മാതെ പ്രേക്ഷകര്‍ നോക്കിയിരുന്ന മമ്മൂട്ടിയുടെ 15 കഥാപാത്രങ്ങള്‍

പ്രമുഖ മലയാളം മാധ്യമത്തിന്റെ വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെഗാസ്റ്റാര്‍. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവരെ നരഭോജികള്‍ എന്ന് വിളിക്കാന്‍ തോന്നുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. മെഗാസ്റ്റാറിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

ഇത്ര മേക്കപ്പ് സിനിമയില്‍ പോലും ഇല്ല

എത്ര കളര്‍ ചേര്‍ത്താണ് ഭക്ഷണ സാധനങ്ങള്‍ പുറത്തിറക്കുന്നത്. സിനിമയില്‍ പോലുമില്ല ഇത്രയും മേയ്ക്കപ്പ്- മമ്മൂട്ടി പറഞ്ഞു

നരഭോജികള്‍ എന്ന് വിളിക്കണം

മനുഷ്യരെ കൊല്ലാന്‍ വേണ്ടി വിഷം ചേര്‍ത്ത് ഭക്ഷണം ഉണ്ടാക്കുന്നവരെ കാനിബാള്‍സ് എന്ന് വിളിക്കാന്‍ തോന്നും, നരഭോജികള്‍!

എന്തുകൊണ്ട് അരി ആഹാരം

ലോകത്ത് അരി ആഹാരം കഴിക്കുന്നവരുടെ എണ്ണം കൂടാനുള്ള കാരണം താന്‍ കണ്ടെത്തിയതായും മമ്മൂട്ടി പറഞ്ഞു. ഏറ്റവും കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ വിളയുന്ന ധാന്യം നെല്ലായത് കൊണ്ടാണ് എല്ലാവരും അരിയാഹാരം കഴിക്കുന്നത്- മമ്മൂട്ടി പറയുന്നു

നന്നായി ഭക്ഷണം കഴിക്കുന്ന ആള്‍

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്ന ആള്‍ മോഹന്‍ലാല്‍ ആണെന്നും മമ്മൂട്ടി പറഞ്ഞു. വളരെ വൃത്തിയിലാണ് ലാല്‍ ഭക്ഷണം കഴിക്കുന്നത്. കാണുന്നവര്‍ക്കും കഴിക്കാന്‍ തോന്നും. ഞാന്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കുമെങ്കിലും ഇഷ്ടമുള്ളത്രെയും കഴിക്കാറില്ല എന്ന് മെഗാസ്റ്റാര്‍ പറഞ്ഞു.

English summary
Mammootty against adulterated food

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam