»   »  മമ്മൂട്ടിയുടെ പ്രായം വച്ച് കളിയ്ക്കുന്നു!!

മമ്മൂട്ടിയുടെ പ്രായം വച്ച് കളിയ്ക്കുന്നു!!

Posted By:
Subscribe to Filmibeat Malayalam
Mammootty's Wikipedia page
മമ്മൂട്ടിയ്‌ക്കെത്ര പ്രായം വരും? അറുപതോ അറുപത്തിയൊന്നോ.. ആരാധകരോട് ചോദിച്ചാല്‍ അവര്‍ പറയും മമ്മൂട്ടിയിപ്പോഴും 21ലാണെന്ന്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ആരാധകര്‍ക്ക് അങ്ങനെയല്ലേ പറയാന്‍ പറ്റൂ. എന്തായാലും ഗ്ലാമറിന്റെ അളവ് കോല്‍ വച്ചു നോക്കുകയാണേല്‍ മമ്മൂട്ടിയിപ്പോഴും ചെറുപ്പക്കാരനാണെന്ന് ആരും സമ്മതിയ്ക്കും.

ഇനി മമ്മൂട്ടിയുടെ പ്രായം എത്രയെന്ന് വിക്കിപീഡിയയില്‍ പോയി തിരഞ്ഞാല്‍ നിങ്ങളൊന്ന് ഞെട്ടും. ഫാന്‍സ് പറയുമ്പോലെ മമ്മൂക്കയുടെ പ്രായം 21 തന്നെയാണെന്ന് ഓണ്‍ലൈന്‍ സര്‍വവിജ്ഞാന കോശവും നമ്മെ പഠിപ്പിയ്ക്കുന്നത്. അതായത് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനെക്കാളും ഏഴ് വയസ്സ് കുറവ്.

മമ്മൂട്ടിയുടെ പ്രായം വച്ചുള്ള കളിയ്ക്ക് പിന്നില്‍ ആരാധകരുടെ പോര് തന്നെയാണെന്ന് ന്യായമായും സംശയിക്കാം. ഈ ലേഖനം എഴുതുന്ന സമയത്ത് മമ്മൂട്ടിയുടെ പ്രായം 91 ആയിരുന്നു. 1921 സെപ്റ്റംബര്‍ ഏഴ് എന്ന് ഏതോ മമ്മൂട്ടി വിരോധി എഴുതി ചേര്‍ത്തതോടെയാണ് പ്രായം 91ലെത്തിയത്. ഇത് കണ്ട് നെഞ്ച് പൊട്ടിയ മമ്മൂട്ടി സ്‌നേഹി ഉടന്‍ 1991 സെപ്റ്റംബര്‍ 7ആക്കി തിരുത്തിയതോടെ മമ്മൂട്ടി വീണ്ടും ചുള്ളനായി മാറിയിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ അത്യാവശ്യം വിവരവും പിടിപാടുമുള്ള മമ്മൂട്ടിയുടെ വിക്കിപീഡിയ പേജിനാണ് ഈ ഗതികേടെന്നത് മറ്റൊരു കൗതുകം.

ഇനി യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ പ്രായം 61 വയസ്സാണ്. 1951 സെപ്റ്റംബര്‍ ഏഴിന് ചെമ്പിലെ ഒരിടത്തരം കാര്‍ഷിക കുടുംബത്തിലാണ് മമ്മൂട്ടിയുടെ ജനനം. സിനിമയിലെത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും പ്രായം റിവേഴ്‌സ് ഗിയറിലിട്ട് മമ്മൂട്ടി മുന്നോട്ട് പോവുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam