»   » ഇത്തവണ മമ്മുക്കയുടെ ആക്ഷന്‍ രംഗം തിയറ്ററുകള്‍ കീഴടക്കും! സിനിമ മോഹന്‍ലാലിനെ തോല്‍പ്പിക്കുമോ ?

ഇത്തവണ മമ്മുക്കയുടെ ആക്ഷന്‍ രംഗം തിയറ്ററുകള്‍ കീഴടക്കും! സിനിമ മോഹന്‍ലാലിനെ തോല്‍പ്പിക്കുമോ ?

By: Teresa John
Subscribe to Filmibeat Malayalam

സിനിമകളില്‍ പ്രേക്ഷകരുടെ കൈയടി കിട്ടണമെങ്കില്‍ മികച്ച ആക്ഷന്‍ രംഗങ്ങളോ കോമഡിയോ വേണം. അതിനൊപ്പം മലയാള സിനിമയില്‍ മമ്മുക്കയുടെയും ലാലേട്ടന്റെയും ആക്ഷന്‍ സീനുകളും ശ്രദ്ധിക്കപ്പെടുന്നവയാണ്. അറുപത്തിയഞ്ച് വയസായെങ്കിലും 30 വയസിന്റെ ചെറുപ്പമായിട്ടാണ് മമ്മുട്ടി അഭിനയിക്കുന്നത്.

മലയാള സിനിമയ്ക്ക് ദുല്‍ഖറിനെ നഷ്ടമാവുമോ? ദുല്‍ഖറിന്റെ തെലുങ്കു ചിത്രത്തിനെക്കുറിച്ച് അറിയണോ!!!

ഈ വര്‍ഷം സൂപ്പര്‍ താരങ്ങളെല്ലാം മത്സരിച്ചാണ് സിനിമകളുമായി എത്തുന്നത്. മമ്മുട്ടിയും  മോഹന്‍ലാലും നായകന്മാരായി കോളേജ് പശ്ചാത്തലത്തില്‍ സിനിമകള്‍ എത്തുകയാണ്. മമ്മുട്ടി ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇത്തവണ മാറ്റ് കൂടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മമ്മുട്ടിയുടെ പുതിയ സിനിമ

മമ്മുട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'മാസ്റ്റര്‍പീസ്'. മമ്മുട്ടി കോളേജ് പ്രൊഫസറായി എത്തുന്ന സിനിമയില്‍ എഡ്വാര്‍ഡ് ലിവിംഗസ്റ്റണ്‍ എന്ന പേരിലാണ് മമ്മുട്ടി അഭിനയിക്കുന്നത്.

മമ്മുട്ടിയുടെ ആക്ഷന്‍ രംഗം

സിനിമയില്‍ മമ്മുട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ നിറയെ കൈയടി വാങ്ങിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുപ്പതിലധികം ആളുകളോടാണ് മമ്മുട്ടി ചിത്രത്തില്‍ ഫൈയ്റ്റ് ചെയ്യുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തയ്യാറാക്കുന്നത് അനില്‍ അരസു ആണ്.

മമ്മുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫസറാവുന്നു

കമല്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ സിനിമയാണ് മഴയത്തും മുന്‍പേ. ഈ ചിത്രത്തിന് ശേഷം മമ്മുട്ടി വീണ്ടും പ്രൊഫസറുടെ വേഷത്തിലെത്തുന്ന സിനിമയാണ് മാസ്റ്റര്‍പീസ്.

മോഹന്‍ലാലും മത്സരിച്ചഭിനയിക്കുന്നു

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപ്പാടിന്റെ പുസ്തകം എന്ന സിനിമയിലാണ് മോഹന്‍ലാല്‍ പ്രൊഫസറുടെ വേഷത്തിലെത്തുന്നത്. ഇതോടെ മോഹന്‍ലാലും മമ്മുട്ടിയും മത്സരിച്ചാണ് പുതിയ സിനിമയില്‍ അഭിനയിക്കുന്നത്. ഇരുവരും പ്രൊഫസറുടെ വേഷത്തിലെത്തുന്നതിനാല്‍ ആരാധകരും സിനിമകളുടെ വരവിനായുള്ള കാത്തിരിപ്പിലാണ്.

മമ്മുട്ടി അജയ് വാസുദേവ് കൂട്ടുക്കെട്ട്

രാജാധിരാജ എന്ന ചിത്രത്തിലുടെയാണ് മമ്മുട്ടിയും സംവിധായകന്‍ അജയ് വാസുദേവും ഒന്നിക്കുന്നത്. ശേഷം മാസ്റ്റര്‍പീസിലുടെ വീണ്ടും ഒന്നിക്കുകയാണ്. സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ചിത്രം ഓണത്തിനില്ല

ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസിങ്ങ് മാറ്റിയിരിക്കുകയാണ്. ശേഷം പൂജ അവധികളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

English summary
Mammootty Ajai Vasudev Movie30 fighters to lock horns with Mammootty!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam