»   » മമ്മുട്ടി ചിത്രത്തിന് പേരിട്ടത് ആരാധകരോ?ഔദ്യോഗിക വിശദ്ദീകരണമില്ലാതെ പേര് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മമ്മുട്ടി ചിത്രത്തിന് പേരിട്ടത് ആരാധകരോ?ഔദ്യോഗിക വിശദ്ദീകരണമില്ലാതെ പേര് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Posted By:
Subscribe to Filmibeat Malayalam

മമ്മുട്ടിയുടെ അടുത്ത സിനിമ അജയ് വാസുദേവിന്റെ കൂടെയാണെന്നുള്ള വാര്‍ത്തകള്‍ മുമ്പ് തന്നെ വന്നിരുന്നു. എന്നാല്‍ ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല.

ഗോസിപ്പുകളായി പുറത്തു വരുന്ന വാര്‍ത്തകളില്‍ ചിത്രത്തിന് 'എഡ്ഡി' എന്ന് പേരിട്ടിരിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അതിനെക്കുറിച്ച് ഇനിയും ഔദ്യോഗിക വിശദ്ദീകരണം ഒന്നും പുറത്തു വന്നിട്ടില്ല. മമ്മുട്ടി ഫാന്‍സിന്റെ ഗ്രുപ്പിലാണ് ചിത്രത്തിന്റെ പേരിട്ടിട്ടുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

അജയ് വാസുദേവ് മമ്മുട്ടി കൂട്ടുകെട്ട്

അജയ് വാസുദേവാണ് മമ്മുട്ടിയെ നായകനായിക്കി പുതിയ സിനിമ നിര്‍മ്മിക്കുന്നത്. പുലിമുരുകന് കഥയെഴുതിയ ഉദയകൃഷ്ണനാണ് മമ്മുട്ടി ചിത്രത്തിനും കഥയൊരുക്കുന്നത്.

ചിത്രത്തിന് പേരിട്ടോ ?

പുറത്ത് വന്ന ചില വാര്‍ത്തകളിലാണ് മമ്മുട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് എഡ്ഡി എന്നാണ് പറയുന്നത്. എന്നാല്‍ ഔദ്യോഗിക വിശദ്ദീകരണം ഒന്നും കിട്ടാത്തതിനാല്‍ വാര്‍ത്തകള്‍ ഒന്നും സ്ഥിതികരിക്കാന്‍ കഴിയില്ല.

ആരാധകര്‍ പോസ്റ്റര്‍ വരെ ഇറക്കിയിരുന്നു

മമ്മുട്ടിയുടെ പുതിയ സിനിമയുടെ പേര് എഡ്ഡി എന്നാണെന്ന് പറഞ്ഞ് ഫാന്‍സിന്റെ ഗ്രുപ്പില്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയ വഴി പോസ്റ്റര്‍ പ്രചരിക്കാനും തുടങ്ങിയിരുന്നു.

കോളേജ് പ്രെഫസറായി മമ്മുട്ടി

മമ്മുട്ടി ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും മമ്മുട്ടിയും അഭിനയിക്കുന്ന ചിത്രമാണിത്.

സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍

സന്തോഷ് പണ്ഡിറ്റും മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളിലൊന്ന്. സിനിമയില്‍ മുഴുനീള കഥപാത്രമായിട്ടാണ് സന്തോഷ് അഭിനയിക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.

English summary
Mammootty-Ajai Vasudev Movie Gets A Title?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam