»   » അത് മാസ്റ്റര്‍ പീസ് തന്നെ... മാസ്റ്റര്‍ ഓഫ് മാസെസ്!!! മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍!!!

അത് മാസ്റ്റര്‍ പീസ് തന്നെ... മാസ്റ്റര്‍ ഓഫ് മാസെസ്!!! മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റില്‍!!!

By: Karthi
Subscribe to Filmibeat Malayalam

രാജാധി രാജ  എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് മാസ്റ്റര്‍ പീസ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പേരിന്റെ കാര്യത്തില്‍ ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ  ടൈറ്റില്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കുറച്ച് ക്ഷണിക്കപ്പെട്ടവരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തില്‍ ജോഷിയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്. 

Masterpiece

മാസറ്റര്‍ ഓഫ് മാസെസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന  കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്ക് പ്രവേശിക്കുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍ പീസ്. ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവര്‍ പോലീസ് വേഷത്തിലും ചിത്രത്തിലെത്തുന്നു. 

Masterpiece

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും മാസ്റ്റര്‍ പീസിനുണ്ട്. കൊല്ലം ഫാത്തിമ കോളേജ് പ്രധാന ലൊക്കേഷനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. വിനോദ് ഇല്ലംപള്ളി ക്യാമറ നിര്‍വഹിച്ച് ദീപക് ദേവ് സംഗീതമൊരുക്കുന്ന ചിത്രം പൂജ അവധിക്ക് തിയറ്ററിലെത്തും.

English summary
The title of the upcoming Mammootty movie, which is directed by Ajai Vasudev, has finally been launched. The movie has been titled as Masterpiece and the movie comes with the tagline Master Of The Masses. The title was launched in a low profile event attended by Mammootty, other crew members and some selected invitees.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam