»   » കമ്മത്ത് ബ്രദേഴ്‌സിന്റെ കൊങ്കിണി ഭാഷാപഠനം

കമ്മത്ത് ബ്രദേഴ്‌സിന്റെ കൊങ്കിണി ഭാഷാപഠനം

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയും ദിലീപും കൊങ്കിണി ഭാഷാപഠനത്തിലാണ്. പളപളാമിന്നുന്ന സില്‍ക്ക്ഷര്‍ട്ടും മുണ്ടും കൈകളില്‍ ചരടും മോതിരവും നെറ്റിയില്‍ കമ്മത്തിന്റെ കുറിയുമിട്ട് നിന്നാല്‍ മാത്രംപോരല്ലോ. നല്ല മണിമണിയായി കൊങ്കിണിയില്‍ സംഭാഷണങ്ങള്‍ കൂടി പുറത്തു വരുമ്പോഴേ ഹോട്ടല്‍ മുതലാളിമാരായ കമ്മത്ത് സഹോദരന്‍മാരുടെ ശരിയായ ഗെറ്റപ്പിലെത്തുകയുള്ളൂ.

ഭാഷാ പ്രയോഗംകൊണ്ട് വിസ്മയം തീര്‍ത്ത മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകമനസ്സില്‍ ഹിറ്റായി ഓടികൊണ്ടിരിക്കയാണ്.രാജമാണിക്യത്തിലെ തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഷയും പ്രാഞ്ചിയേട്ടന്റെ തൃശൂര്‍ ഭാഷയും ചട്ടമ്പിനാട്ടിലെ കന്നഡപ്രയോഗങ്ങളും സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ തൊപ്പിയിലെ തൂവലുകള്‍ തന്നെ.

രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ ഭാഷാപഠനത്തിന്റെ ഗുരു സുരാജ് വെഞ്ഞാറമൂട് ആയിരുന്നു. അതിനുശേഷം സുരാജും തിരക്കുള്ള താരമായി വളര്‍ന്നു. ഉദയ്കൃഷ്ണ സിബി കെ തോമസ് തിരക്കഥയില്‍ ഒരുങ്ങുന്ന തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് & കമ്മത്തില്‍ മമ്മൂട്ടിയേയും ദിലീപിനേയും കൊങ്കിണി പഠിപ്പിക്കുന്നത് ചലച്ചിത്രതാരമായ കലാഭവന്‍ ഹനീഫയും കൊങ്കിണി സമുദായക്കാരനായ ശരത്കുമാര്‍ പ്രഭുവുമാണ്.

കലാഭവന്‍ ഹനീഫയുടെ മട്ടാഞ്ചേരി പാശ്ചാത്തലവും മിമിക്രി വേദികളിലെ കൊങ്കിണി ഭാഷാ പ്രയോഗങ്ങളുമാണ് പുതിയ ഉത്തരവാദിത്വത്തിലേക്ക് നയിച്ചത്. ദിലീപിന് അത്യാവശ്യം കൊങ്കിണി ഭാഷാ പ്രയോഗങ്ങള്‍ വശമുണ്ട്. മമ്മൂട്ടിയ്ക്കുവേണ്ടിയാണ് പുതിയഗുരുക്കന്‍മാര്‍ കാര്യമായി ശ്രമം തുടങ്ങിയിരിക്കുന്നത്.

തിരക്കഥയില്‍ ഭാഷാന്തരം വരുത്തുന്നതും ഹനീഫയും പ്രഭുവും തന്നെ. ചിത്രത്തില്‍ കാര്യമായ രീതിയില്‍ തന്നെ കമ്മത്ത് ഭാഷാ ഉപയോഗിക്കപ്പെടുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന കമ്മത്ത് & കമ്മത്തില്‍ തമിഴ് സൂപ്പര്‍ താരം ധനുഷ് അതിഥിവേഷത്തിലെത്തുന്നുണ്ട് യഥാര്‍ത്ഥ ധനുഷ് ആയിതന്നെ.

English summary
The star of handling varied dialects, Mammootty will be speaking in a language that he hasn't yet attempted, for the new movie Kammath & Kammath.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X