»   » വാപ്പയുടെ സ്വന്തം ദുല്‍ഖര്‍

വാപ്പയുടെ സ്വന്തം ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam

വാപ്പയും മകനുമായാല്‍ ഇതാണ് പൊരുത്തം. അഭിനയത്തിന്റേയും ഗ്ലാമറിന്റെയുമൊക്കെ കാര്യമെടുക്കുമ്പോള്‍ തന്നെ പറയാം ദുല്‍ഖര്‍ വാപ്പാന്റെ തനിപകര്‍പ്പാണെന്ന്. രണ്ടു പേരുടെയും ഇഷ്ടങ്ങളും ഏകദേശം ഒരു പോലെ തന്നെ. അത് കൊണ്ടാകുമല്ലോ മകന്റെ ചിത്രത്തിലെ നായികയെ വാപ്പതന്നെ തിരഞ്ഞടുക്കുന്നത്.

നായികയുടെ കാര്യം തന്നെയാണ് പറഞ്ഞ് വരുന്നത്. ഈ അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളിലെ നായികമാരെയും ഇതുവരെ ദുല്‍ഖറിന് നായികമാരായവരെയും ഒന്ന് വിലയിരുത്തി നോക്കിയാല്‍ ഒരു കാര്യ വ്യക്തം. ഇരുവരും അവസരങ്ങള്‍ നല്‍കുന്നത്, അല്ലെങ്കില്‍ ഒന്നിച്ചഭിനയിക്കുന്നത് പുതുമുഖ നായികമാര്‍ക്കൊപ്പമാണ്.

Mammootty and Dulquar

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒഴിച്ചു നിര്‍ത്തിയാല്‍ ഫെയിസ് ടു ഫെയ്‌സ്, ഇമ്മാനുവല്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കുഞ്ഞനനന്തന്റെ കട തുടങ്ങി എല്ലാ ചിത്രങ്ങള്‍ക്കും പുറമെ ഇനി ഇറങ്ങാന്‍ പോകുന്ന വികെ പ്രകാശ് ചിത്രത്തിലും മമ്മൂട്ടിക്ക് നായികയായെത്തുന്നത് പുതുമുഖം തന്നെ.

മനപൂര്‍വ്വമോ എന്തോ, ശ്രദ്ധാപൂര്‍വ്വം സിനിമകള്‍ ചെയ്യുന്ന ദുല്‍ഖര്‍ ഇതുവരെ ചെയ്ത ആറ് ചിത്രത്തില്‍ അഞ്ച് ചിത്രത്തിലെ നായികമാരും പുതുമുഖങ്ങളാണ്. ഉസ്താദ് ഹോട്ടല്‍ എന്ന ഒറ്റ ചിത്രത്തില്‍ മാത്രമാണ് ദുല്‍ഖറിന്റെ ഹീറോയിനായി നിത്യാമേനോന്‍ എത്തിയത്.

English summary
Mammooty and Dulquar Salman selecting their actress are new face?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam