»   » മമ്മൂട്ടിയും ദുല്‍ഖറും അനുശോചനം അറിയിച്ചു, അപ്രതീക്ഷിതമായ വിയോഗം താങ്ങാനാവുന്നില്ല, പോസ്റ്റ് വൈറല്‍!

മമ്മൂട്ടിയും ദുല്‍ഖറും അനുശോചനം അറിയിച്ചു, അപ്രതീക്ഷിതമായ വിയോഗം താങ്ങാനാവുന്നില്ല, പോസ്റ്റ് വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

ആരാധക പിന്തുണയുടെ കാര്യത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും സല്‍മാനും ഏറെ മുന്നിലാണ്. പുതിയ സിനിമകളുമായി എത്തുന്നതിനിടയില്‍ ആ പിന്തുണ ശരിക്കും അറിയാറുമുണ്ട്. മികച്ച സ്വീകാര്യതയാണ് ഇവരുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ആരാധകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടി പരിഗണിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖറും. അപ്രതീക്ഷിതമായി വിടവാങ്ങിയ ആരാധകനെക്കുറിച്ച് ഇരുവരും പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞേട്ടനെപ്പോലെയല്ല കുഞ്ഞിക്ക, ആറു വര്‍ഷം ചില്ലറ കാര്യമാണോ? ആരാധകരാണ് ആഘോഷത്തിന് തുടക്കമിട്ടത്!

മട്ടന്നൂരിനടുത്ത് നടന്ന വാഹനാപകടത്തിലാണ് തലശ്ശേരി സ്വദേശിയായ പികെ ഹര്‍ഷാദ് മരണപ്പെട്ടത്. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ആരാധകനായിരുന്നു ഹര്‍ഷാദ്. ഫാന്‍സ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഹര്‍ഷാദിന്റെ വിയോഗം ശരിക്കും ഞെട്ടിച്ചുവെന്നാണ് ഇരുവരും കുറിച്ചിട്ടുള്ളത്

ആരാധകന്റെ അപ്രതീക്ഷിതമായ മരണം

തലശ്ശേരി സ്വദേശിയായ പികെ ഹര്‍ഷാദ് മട്ടന്നൂരില്‍ നടന്ന വാഹനാപകടത്തിലാണ് മരണപ്പെട്ടത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ഐഡി കാര്‍ഡില്‍ നിന്നുമാണ് ഹര്‍ഷാദിനെ തിരിച്ചറിഞ്ഞത്.

ഞെട്ടലോടെ മമ്മൂട്ടി

ഫാന്‍സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ഹര്‍ഷാദിന്റെ മരണം ശരിക്കും തന്നെ ഞെട്ടിച്ചുവെന്നാണ് മമ്മൂട്ടി കുറിച്ചിട്ടുള്ളത്. ഹര്‍ഷാദിനൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പിന്തുണയും സ്‌നേഹവും

ഓണ്‍ലൈന്‍ പോസ്റ്റുകളിലൂടെയുള്ള ഹര്‍ഷാദിന്റെ സ്‌നേഹവും പിന്തുണയും താന്‍ കണ്ടിരുന്നുവെന്നാണ് ദുല്‍ഖര്‍ കുറിച്ചിട്ടുള്ളത്. എല്ലായ്‌പ്പോഴും സന്തോഷവാനായ ചെറുപ്പക്കാരനായിരുന്നു ഹര്‍ഷാദ്. ഹര്‍ഷാദിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

ആരാധകന്ർറെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ പോസ്റ്റ് കാണൂ

ഹര്‍ഷാദിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് മമ്മൂട്ടി ആദരാഞ്ജലി അര്‍പ്പിച്ചിട്ടുള്ളത്, പോസ്‌ററ് കാണൂ.

ദുല്‍ഖറിന്റെ പോസ്റ്റ്

ഹര്‍ഷാദിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കാണൂ.

English summary
Mammootty and Dulquer Salmaan condolences about fan death.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam