twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും മമ്മൂട്ടിയും ദേശീയ അവാര്‍ഡിനായി പോരാടി! മത്സരത്തില്‍ ആരായിരുന്നു നേടിയത്? കാണൂ!

    |

    മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഏകദേശം ഒരേസമയത്താണ് ഇരുവരും സിനിമയില്‍ തുടക്കം കുറിക്കുന്നത്. വില്ലത്തരത്തില്‍ നിന്നുമാണ് ഇരുവരും തുടങ്ങിയത്. പിന്നീട് മലയാളത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു ഇരുവരും. ഇവരെ മാറ്റിനിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ചിന്തിക്കാന്‍ വയ്യെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴത്തേത്. താരരാജാക്കന്‍മാരായി നിറഞ്ഞുനില്‍ക്കുകയാണ് രണ്ടുപേരും. ഇവരുടെ സിനിമകള്‍ക്കും ബോക്‌സോഫീസ് മത്സരത്തിനും പണ്ട് മുതലേ തന്നെ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. ബോക്‌സോഫീസിലെ താരപോരാട്ടത്തിന് അടുത്തിടെയും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിരുന്നു. ലൂസിഫര്‍-മധുരരാജ പോരാട്ടത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ മാത്രമല്ല ദേശീയ അവാര്‍ഡിനായും ഇരുവരും മത്സരിച്ചിട്ടുണ്ട്.

    മമ്മൂട്ടിക്കൊപ്പം നസ്രിയയും ഗ്രിഗറി ജേക്കബും! ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ ചിത്രം വൈറലാവുന്നു! കാണൂ!മമ്മൂട്ടിക്കൊപ്പം നസ്രിയയും ഗ്രിഗറി ജേക്കബും! ഫ്‌ളൈറ്റ് യാത്രയ്ക്കിടയിലെ ചിത്രം വൈറലാവുന്നു! കാണൂ!

    1991 ലെ സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കരിയര്‍ ബ്രേക്ക് ചിത്രങ്ങളുമായി മോഹന്‍ലാലും മമ്മൂട്ടിയും ഒരേ പോലെ തിളങ്ങിയ വര്‍ഷമായിരുന്നു അത്. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തില്‍, വൈകാരികമായി ഹൃദയത്തിലേക്ക് കയറുന്ന തരത്തിലുള്ള സിനിമകളുമായാണ് ഇരുവരുമെത്തിയത്. ഏതാണ് മികച്ചതെന്ന് ചോദിച്ചാല്‍ കണ്ടെത്താന്‍ അന്ന് മാത്രമല്ല ഇന്നും പ്രയാസമാണ്. ദേശീയ അവാര്‍ഡിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊക്കെ വന്നുതുടങ്ങിയതിന് പിന്നാലെയായാണ് ഇത്തരത്തിലൊരു കണ്ടെത്തലുമായി ആരാധകരും എത്തിയിട്ടുള്ളത്. മമ്മൂട്ടിക്ക് കടുത്ത മത്സരമായിരുന്നു അന്ന് മോഹന്‍ലാല്‍ ഉയര്‍ത്തിയതും. ഒടുവില്‍ വിജയിച്ചതും അദ്ദേഹമായിരുന്നു. ദേശീയ അവാര്‍ഡിനിടയിലെ ആ മത്സരത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം

    മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടം

    മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം എന്നും പ്രേക്ഷകരെ ത്രസിപ്പിക്കാറുണ്ട്. ബോക്‌സോഫീസിനെ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള സിനിമകളുമായി ഇരുവരും ഒരേ സമയത്ത് എത്താറുമുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷം വീണ്ടും അത്തരത്തിലൊരു പോരാട്ടം അടുത്തിടെ നടന്നിരുന്നു. മാര്‍ച്ച് 28ന് ലൂസിഫറെത്തിയതിന് പിന്നാലെയായാണ് മമ്മൂട്ടിയുടെ മധുരരാജ എത്തിയത്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നായിരുന്നു മധുരരാജ റിലീസ് ചെയ്തത്. ഇത്തവണത്തെ വിഷു ആരാണ് സ്വന്തമാക്കിയതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. കലക്ഷനിലും പ്രദര്‍ശനത്തിലുമൊക്കെ റെക്കോര്‍ഡുമായാണ് ഇരുസിനിമകളും മുന്നേറുന്നത്.

    ദേശീയ അവാര്‍ഡിലും മത്സരിച്ചു

    ദേശീയ അവാര്‍ഡിലും മത്സരിച്ചു

    ബോക്‌സോഫീസില്‍ മാത്രമല്ല ദേശീയ അവാര്‍ഡിനായും മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചിരുന്നു. 29 തവണയാണ് മമ്മൂട്ടി ദേശീയ അവാര്‍ഡ്് നോമിനേഷനില്‍ ഇടംപിടിച്ചത്. കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് അവാര്‍ഡ് നഷ്ടമായ സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. മമ്മൂട്ടി ലിസ്റ്റിലുണ്ടോ എങ്കില്‍ ഇത്തവണ നോക്കേണ്ടെന്നാണ് അന്യഭാഷ താരങ്ങള്‍ പോലും പറയാറുള്ളത്. 1991 ലെ ദേശീയ അവാര്‍ഡില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചിത്രങ്ങളുമായി മത്സരിച്ചിരുന്നു. സംസ്ഥാന അവാര്‍ഡില്‍ തിളങ്ങിയ സിനിമകളുമായാണ് ഇരുവരും ദേശീയ തലത്തിലേക്ക് എത്തിയത്.

    ഭരതവും അമരവും

    ഭരതവും അമരവും

    മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന രണ്ട് സിനിമകള്‍. അമരവും ഭരതവും. ഈസിനിമകളുമായാണ് ഇരുവരും മത്സരിച്ചത്. സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടിലായിരുന്നു ഭരതം പിറന്നത്. അമരമാവട്ടെ ലോഹിതദാസ്-ഭരതന്‍ കൂട്ടുകെട്ടിലെ ചിത്രമായിരുന്നു. മുക്കുവ പശ്ചാത്തലത്തിലൊരുക്കിയ സിനിമയായിരുന്നു അമരം. മമ്മൂട്ടിയെക്കൂടാതെ മാതു, മുരളി, അശോകന്‍ കെപിഎസി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ അസാമാന്യ പ്രകടനവും ചിത്രത്തിലെ ഗാനങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഭരതമെന്ന് നിസംശയം പറയാം.

    കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍

    കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍

    സംഗീതഞ്ജരായ സഹോദരങ്ങളുടെ കഥ പറഞ്ഞ സിനിമയാണ് ഭരതം. രാമനാഥനായി മോഹന്‍ലാലും ഗോപിനാഥനായി മോഹന്‍ലാലുമാണ് എത്തിയത്. ജ്യേഷ്ഠന്റെ മരണവിവരം അറിഞ്ഞിട്ടും എല്ലാം ഉള്ളിലൊതുക്കി സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന രാമനാഥനെ കണ്ടപ്പോള്‍ പ്രേക്ഷകരും ഉരുകിയിരുന്നു. രാമകഥ ഗാനലയം എന്ന ഒരൊറ്റ പാട്ട് മതി മോഹന്‍ലാലിന്റെ അഭിനയമികവിനെക്കുറിച്ച് ഓര്‍ക്കാന്‍. ആ ഗാനരംഗത്ത് അഭിനയിക്കുന്നതിനിടയില്‍ ലാലിന്റെ പുറത്തെ രോമങ്ങള്‍ പോലും കരിഞ്ഞിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ അതിന് തയ്യാറാവില്ലെന്നും ആ രംഗം ചെയ്യിച്ചതില്‍ പിന്നീട് കുറ്റബോധം തോന്നിയിരുന്നതായും സിബി മലയില്‍ പറഞ്ഞിരുന്നു.

    മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചു

    മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചു

    സംസ്ഥാന അവാര്‍ഡില്‍ അമരം തിളങ്ങിയിരുന്നുവെങ്കിലും ആ പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് മോഹന്‍ലാലിനായിരുന്നു. മമ്മൂട്ടിക്കായിരുന്നു പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്ന തരത്തിലുള്ള വാദങ്ങളും അന്ന് ഉയര്‍ന്ന് വന്നിരുന്നു. ജൂറിയെപ്പോലും ആശങ്കയലാഴ്ത്തിയ മത്സരമായിരുന്നു അന്നത്തേത്. കല്ലിയൂര്‍ ഗോപിനാഥനൊപ്പമുള്ള മത്സരത്തില്‍ മമ്മൂട്ടിക്ക് ചുവട് പിഴയ്ക്കുകയായിരുന്നു.

    ഇത്തവണ ആരായിരിക്കും നേടുന്നത്?

    ഇത്തവണ ആരായിരിക്കും നേടുന്നത്?

    വീണ്ടുമൊരു ദേശീയ അവാര്‍ഡ് പ്രഖ്യാപനം നടക്കാനിരിക്കുകയാണ്. മെയില്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ലോകസഭ തിരഞ്ഞെടുപ്പ് കാരണം പ്രഖ്യാപനം ജൂണിലേക്ക് മാറ്റുകയായിരുന്നു. ജൂറി അംഗങ്ങള്‍ സിനിമ കണ്ട് വരികയാണെന്നും കടുത്ത മത്സരം തന്നെയാണ് ഇത്തവണയും നടക്കുന്നതെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് ഇത്തവണ മലയാളത്തില്‍ നിന്നും മാറ്റുരയ്ക്കുന്നത്. അങ്കിളും പേരന്‍പുമുള്‍പ്പടെ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള നോമിനേഷനുകളാണ് മമ്മൂട്ടിക്ക് ലഭിച്ചിട്ടുള്ളത്.

    English summary
    Mammootty and Mohanlal's tight competition for National Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X