»   » ബാല്യകാലസഖി, ലൗഡ്‌സ്പീക്കര്‍, പ്രമോദ് പയ്യന്നൂര്‍

ബാല്യകാലസഖി, ലൗഡ്‌സ്പീക്കര്‍, പ്രമോദ് പയ്യന്നൂര്‍

Posted By:
Subscribe to Filmibeat Malayalam

ജയരാജ് സംവിധാനം ചെയ്ത ലൗഡ്‌സ്പീക്കര്‍ എന്ന ചിത്രത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലഖിയെന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് മമ്മൂട്ടിയും ശശികുമാറും അഭിനയിക്കുന്നത്.

പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെയും അയാളുടെ പിതാവിനെയുമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ശശി കുമാര്‍ എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കല്‍ക്കത്തയിലാണ് തുടങ്ങുന്നത്. അവിടുത്തെ സെറ്റിലാണ് ശശികുമാര്‍ ജോയിന്‍ ചെയ്യുക.

Mammootty And Sasikumar

രണ്ടാംഘട്ട ചിത്രീകരണത്തില്‍ തനുശ്രീ ഘോഷ്, സീമ ബിശ്വാസ് തുടങ്ങി മറുനാടന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന സീനുകളാണ് പ്രധാനമായും ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകറണം പെരുമ്പളം ദ്വീപില്‍ വച്ചായിരുന്നു നടന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായ സുഹറയായി എത്തുന്നത് ഇഷ തല്‍വാറാണ്. മമ്മൂട്ടിയുടെ അമ്മയായി വേഷമിടുന്നതാകട്ടെ നടി മീനയും.

അധികം വൈകാതെ പുറത്തിറങ്ങാന്‍ പോകുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു ചിത്രമാണ് ബാല്യകാലസഖി. ഇതിന് മുമ്പും നോവലുകളിലെ പ്രശസ്ത കഥാപാത്രങ്ങളായി മമ്മൂട്ടി എത്തിയപ്പോഴെല്ലാം അത്തരം ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

English summary
Senior Journalist Sasikumar to act with Mammootty once again in Pramod Payyannur's Balyakalasakhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam