»   » അനുരാഗ കരിക്കിന്‍ വെള്ളം സംവിധായകനൊപ്പം മമ്മൂട്ടി! പ്രണയമോ കുടുംബ കഥയോ?

അനുരാഗ കരിക്കിന്‍ വെള്ളം സംവിധായകനൊപ്പം മമ്മൂട്ടി! പ്രണയമോ കുടുംബ കഥയോ?

Posted By: Karthi
Subscribe to Filmibeat Malayalam

യുവസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്പര്യം കാണിക്കുന്ന മമ്മൂട്ടി. മറ്റൊരു യുവസംവിധാകനൊപ്പം കൈകോര്‍ക്കുകയാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഖാലിദ് റഹ്മാനാണ് മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നത്. കുടുംബ ചിത്രങ്ങളെടുക്കുന്നതിലെ തന്റെ സാമര്‍ത്ഥ്യം ആദ്യ ചിത്രത്തിലൂടെ തന്നെ വെളിപ്പെടുത്തിയ സംവിധായകനാണ് ഖാലിദ്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

റിലീസിന് മുന്നേ വീണ്ടും റെക്കോര്‍ഡിട്ട് വില്ലന്‍! സാറ്റലൈറ്റ് അവകാശത്തില്‍ 'ഏട്ടന്‍' തന്നെ നായകന്‍!!

പതിനഞ്ച് വര്‍ഷം, പതിനഞ്ച് ചിത്രങ്ങള്‍! പൃഥ്വിരാജിന്റെ കരിയറില്‍ വഴിത്തിരിവായ ആ ചിത്രങ്ങള്‍ ഇതാ...

mammootty

അന്‍വര്‍ റഷീദ്, അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഖാലിദ് റഹ്മാന്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ്. കൈ നിറയെ ചിത്രങ്ങളുമായി മമ്മൂട്ടി ഇപ്പോള്‍ തിരക്കിലാണ്. ഇവയില്‍ ഏറേയും യുവസംവിധായകരുടേതാണ്.

ഓണം റിലീസായി തിയറ്ററിലെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ സമ്മിശ്ര പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസാണ് മമ്മൂട്ടിക്ക് പ്രതീക്ഷ നല്‍കുന്ന പുതിയ റിലീസ്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നവംബറില്‍ തിയറ്ററിലെത്തും.

English summary
Mammootty in Anuraga Karikkin Vellam fame Khalid Rahman’s next.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam