»   » അണ്ണന്‍ തമ്പിക്ക് ശേഷം വീണ്ടു അന്‍വറും മമ്മൂട്ടിയും, മെഗാസ്റ്റാര്‍ മൂന്ന് വേഷത്തില്‍; ഇത് പൊളിക്കും

അണ്ണന്‍ തമ്പിക്ക് ശേഷം വീണ്ടു അന്‍വറും മമ്മൂട്ടിയും, മെഗാസ്റ്റാര്‍ മൂന്ന് വേഷത്തില്‍; ഇത് പൊളിക്കും

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി രാജമാണിക്യം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അന്‍വര്‍ റഷീദ് മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. അതിന് ശേഷം മലയാളത്തിലെ പുതുവഴിവെട്ടിയ സംവിധായകരില്‍ മുന്‍ നിരയിലേക്ക് മാറിയ അന്‍വര്‍, നിര്‍മാതാവ് എന്ന നിലയിലും മികച്ച സിനിമകളുടെ ഭാഗമായി.

ഉസ്ദാത് ഹോട്ടല്‍ പണിതിട്ട് നാല് വര്‍ഷം; നിങ്ങള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍

രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിയുമായി കൈകോര്‍ത്ത ചിത്രമാണ് അണ്ണന്‍ തമ്പി. ചിത്രത്തില്‍ മമ്മൂട്ടി ഇരട്ട വേഷത്തിലാണ് എത്തിയത്. അണ്ണന്‍ തമ്പിയ്ക്ക് ശേഷമിതാ മമ്മൂട്ടിയും അന്‍വറും വീണ്ടുമൊന്നിയ്ക്കുന്നു. ഇത്തവണ രണ്ടല്ല, മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.

 mammootty-anwar-rasheed

അന്‍വറും മമ്മൂട്ടിയും ഒന്നിച്ചപ്പോഴുള്ള മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്ന് അറിയുന്നു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അണ്ണന്‍ തമ്പിയ്ക്ക് തിരക്കഥ എഴുതിയതും ബെന്നി പി നായരമ്പലാണ്. പാലേരി മാണിക്യത്തിന് ശേഷം മമ്മൂട്ടി മൂന്ന് വേഷത്തിലെത്തുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

English summary
Mammootty and Anwar Rasheed team again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam