»   » 'നന്നായിട്ടുണ്ട് ഉണ്ണി!!!' മമ്മുട്ടിയുടെ മനം കവര്‍ന്ന് ഉണ്ണിമുകുന്ദന്റെ പാട്ട്!!!

'നന്നായിട്ടുണ്ട് ഉണ്ണി!!!' മമ്മുട്ടിയുടെ മനം കവര്‍ന്ന് ഉണ്ണിമുകുന്ദന്റെ പാട്ട്!!!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ ഗായകരാകുന്നത് ഒരു പുതിയ കാര്യമല്ല. മലയാളത്തിലെ ഒരു വിധം എല്ലാ താരങ്ങളും തന്നെ പാട്ടിന്റെ വഴിയില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചവരാണ്. മമ്മുട്ടിയും മോഹന്‍ലാലും മുതല്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും വരെ ഇക്കൂട്ടത്തില്‍ പെടും.

ഈ ഗണത്തിലേക്ക് പുതുതായി ചേര്‍ക്കപ്പെട്ട പേരാണ് ഉണ്ണിമുകുന്ദന്‍. ജയറാം നായകനായി എത്തുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലാണ് ഉണ്ണി പാടിയിരിക്കുന്നത്. ചിത്രത്തില്‍ ഉണ്ണിയും അഭിനയിക്കുന്നുണ്ട്. ഉണ്ണിയുടെ പാട്ട് കേട്ട മമ്മുട്ടി ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് രംഗത്തെത്തകയും ചെയ്തു.

ആട് പുലിയാട്ടത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമായ അച്ചായന്‍സിന് വേണ്ടിയാണ് ഉണ്ണിമുകുന്ദന്‍ ആദ്യമായി പിന്നണി ഗായകനായത്. രതീഷ് വേഗ ഈണമിട്ട 'അനുരാഗം പുതുമഴപോലെ' എന്ന മനോഹരമായ ഗാനമാണ് ഉണ്ണിമുകുന്ദന്‍ ആലപിക്കുന്നത്. വളരെ മനോഹരമാണ് ഉണ്ണിയുടെ ആലാപനം.

ഉണ്ണിമുകുന്ദന്റെ പാട്ട് കേട്ട മമ്മുട്ടി ഫേസ്ബുക്കില്‍ പാട്ടിന്റെ യൂടൂബ് ലിങ്ക് സഹിതമാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 'നന്നായിട്ടുണ്ട് ഉണ്ണീ... ബെസ്റ്റ് വിഷസ്' എന്നായിരുന്നു മമ്മുട്ടിയുടെ കമന്റ്. സംഗതി ആരാധകര്‍ ഏറ്റെടുത്തതോടെ പോസ്റ്റ് വൈറലായി.

ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച മമ്മുട്ടിയെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. സ്വന്തം മകന്റെ സിനിമ പോലും പ്രമോട്ട് ചെയ്യാത്ത് മമ്മുട്ടി മറ്റൊരു നടനെ പ്രമോട്ട് ചെയ്യുന്നു എന്നു പറഞ്ഞായിരുന്നു അഭിനന്ദനം. ഉണ്ണിക്കുള്ള അഭിനന്ദനങ്ങളും മമ്മുട്ടി ആരാധകര്‍ ആ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.

മമ്മുട്ടി നായകനായി എത്തിയ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്‍ സിനിമയിലെത്തിയത്. ബാബു ജനാര്‍ദ്ധനനായിരുന്നു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഫയര്‍മാന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

ഉണ്ണി പാടിയ ഗാനത്തില്‍ അഭിനയിക്കുന്നതും ഉണ്ണിയാണ്. ഉണ്ണിയും ശിവദയും ജോഡിയായി എത്തുന്ന മനോഹരമായ പ്രണയ ഗാനമാണിത്. ഗാനത്തിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ഉണ്ണി പാടുന്നതും ശിവദയും ഉണ്ണിയും തമ്മിലുള്ള സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയുമാണ് വീഡിയോ ഇറക്കിയിരിക്കുന്നത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ജയറാം, പ്രകാശ് രാജ്, ഉണ്ണിമുകുന്ദന്‍ എന്നിവരെ കൂടാതെ അമലാ പോള്‍, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം, ശിവദ, അനു സിത്താര, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും അണിനിരക്കുന്നു. മെയ് മാസം ചിത്രം പ്രദര്‍ശനത്തിനെത്തും.

ഉണ്ണിക്ക് അഭിനന്ദിച്ചുകൊണ്ടുള്ള മമ്മുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

പാട്ടിന്റെ വീഡിയോ കാണാം...

English summary
Mammootty share Unni Munkundhan's song from Achayans and appreciate Unni. 'Sings well... Best Wishes...' Mammootty comments.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam