»   » ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെയും ആര്യയുടെയും കഥാപാത്രം; സസ്‌പെന്‍സ് പൊളിച്ച് പുറത്തുവിട്ടു

ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെയും ആര്യയുടെയും കഥാപാത്രം; സസ്‌പെന്‍സ് പൊളിച്ച് പുറത്തുവിട്ടു

Posted By: Sanviya
Subscribe to Filmibeat Malayalam

നവാഗതനായ ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സംഘവും നിര്‍മിയ്ക്കുന്ന ചിത്രത്തിന് ദ ഗ്രേറ്റ് ഫാദര്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

മെഗാസ്റ്റാറിന്റെ താടി ലുക്കും സ്റ്റൈലിഷ് ഗെറ്റപ്പും ഇതിനോടകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഏറെ സസ്‌പെന്‍സോടെ ചിത്രീകരണം പുരോഗമിയ്ക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ സംബന്ധിച്ച സസ്‌പെന്‍സുകള്‍ പുറത്തുവിട്ടു


മമ്മൂട്ടിയുടെ വേഷം

ദാവീദ് എന്ന നായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. ഉന്നതനായ ഒരു ബില്‍ഡറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. സ്വന്തമായി സ്ഥാപനങ്ങളുമുണ്ട്. ദാവീദ് എന്ന മമ്മൂട്ടി അവതരിപ്പിക്കന്‍ കഥാപാത്രവും മകളും തമ്മിലുള്ള ബന്ധമാണ് സിനിമ


മെഗാസ്റ്റാറിന്റെ ഭാര്യയായി തെന്നിന്ത്യന്‍ താരം സ്‌നേഹയാണ് എത്തുന്നത്. ബേബി സാറ മകളുടെ വേഷം ചെയ്യുന്നു


ആര്യ

തമിഴ് നടന്‍ ആര്യ അതിഥി വേഷത്തില്‍ എത്തുന്നു എന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിലെ ആറ് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളാണ് ആര്യ. പൊലീസ് ഓഫീസറുടെ വേഷമാണ് ചെയ്യുന്നത്


മാളവികയും മിയയും

മാളവിക മോഹനും മിയ ജോര്‍ജ്ജും ചിത്രത്തില്‍ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. പൊലീസിന്റെ വേഷത്തില്‍ മാളവികയും ഡോക്ടറുടെ വേഷത്തില്‍ മിയയും എത്തുന്നു.


അതിഥി താരമായി പൃഥ്വിയുണ്ടോ

ചിത്രത്തില്‍ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഒരു പ്രമുഖ നടന്‍ അതിഥി താരമായി എത്തുമെന്നും അത് പൃഥ്വിരാജ് ആയിരിക്കില്ല എന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിമമ്മുക്കയുടെ ഫോട്ടോസിനായി

English summary
Mammootty is literally leaving no stone unturned for his next. The superstar, who has already grown out a full beard to rock his modern look for The Great Father, runs a construction business in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam