»   » കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി തന്നെ!!! അമല്‍ നീരദിന്റെ സ്വപ്‌ന സിനിമയുടെ അണിയറയിലോ???

കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി തന്നെ!!! അമല്‍ നീരദിന്റെ സ്വപ്‌ന സിനിമയുടെ അണിയറയിലോ???

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ഇപ്പോള്‍ ഇതിഹാസ ചിത്രങ്ങളുടെ അണിയറിയല്‍ ആണ്. മലയാളത്തിലെ താരരാജാക്കന്മാരും യുവതാരങ്ങളും തങ്ങളുടെ ഇതിഹാസ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി എത്തുമ്പോള്‍, രണ്ടാമൂഴത്തിലൂടെ ഭീമനായി മോഹന്‍ലാല്‍ എത്തുകയാണ്. പൃഥ്വിരാജിന്റെ വേലുത്തമ്പി ദളവയും നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയുമാണ് യുവതാരങ്ങളുടെ ഇതിഹാസ ചിത്രങ്ങള്‍. 

നടി മാത്രമല്ല, ഒരു സിനിമ സെറ്റിലെ മുഴുവന്‍ ആളുകളും നഗ്നരായി!!! എന്തിന് വേണ്ടിയെന്നോ???

ഇവയില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ടത് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരായിരുന്നു. എന്നാല്‍ പിന്നീട് സിനിമയുടെ ചിത്രകരണം അനന്തമായി നീണ്ടുപോകുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞിലിമരയ്ക്കാരേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.

അമല്‍ നീരദും ഓഗസ്റ്റ് സിനിമയും

മമ്മൂട്ടി നായികനായി എത്തുന്ന കുഞ്ഞിലിമരയ്ക്കാര്‍ എന്ന സിനിമ സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്. ഓഗസ്റ്റ് സിനിമ ചിത്രം നിര്‍മിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ദ ഗ്രേറ്റ് ഫാദറിന് ശേഷം ഓഗസ്റ്റ് സിനിമ നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രമായിരിക്കും കുഞ്ഞാലിമരയ്ക്കാര്‍.

അണിയറയിലെ പ്രമുഖര്‍

ഛായഗ്രഹകനായ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഇന്ത്യയിലെ മുന്‍നിര ക്യാമറാമാനായ സന്തോഷ് ശിവനാണ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അമല്‍ നീരദിന്റെ സ്വപ്‌ന സിനിമ

കുഞ്ഞിലിമരയ്ക്കാര്‍ എന്ന പേരില്‍ തന്റെ മനസില്‍ ഒരു സിനിമയുണ്ടെന്ന് അമല്‍ നീരദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.

ഒരിക്കല്‍ പ്രഖ്യാപിച്ച സിനിമ

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം അമല്‍ നീരദ് സംവിധാനം ചെയ്യും എന്ന് വാര്‍ത്ത പ്രചരിച്ചിരിന്നു. ഒരു ത്രിഡി ചിത്രമായിരിക്കും ഇതെന്നായിരുന്നു വിവരം. അമല്‍ നീരദിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിച്ച വാര്‍ത്ത തെറ്റാണെന്ന് അന്ന് അമല്‍ നീരദ് വ്യക്തമാക്കിയിരുന്നു.

ശങ്കര്‍ രാമകൃഷ്ണന്റെ കുഞ്ഞാലിമരയ്ക്കാര്‍

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിന് തിരക്കഥ എഴുതുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ ശങ്കര്‍ രാമകൃഷ്ണനും കുഞ്ഞാലിമരയ്ക്കാറും തമ്മിലൊരു ബന്ധമുണ്ട്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ കണ്ണൂരില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്തിയിരുന്നു. മമ്മൂട്ടിയായിരുന്നു ഇതില്‍ കുഞ്ഞാലിമരയ്ക്കാര്‍ക്ക് ശബ്ദം നല്‍കിയത്.

Mammooty Separated Script Writers

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കിലാണ് ഓഗസ്റ്റ് സിനിമയും

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ശങ്കര്‍ രാമകൃഷ്ണന്‍. പുതുമുതങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ശങ്കര്‍ രാമകൃഷ്ണന്‍ തന്നെ. ചിങ്ങം ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. തിരക്കഥാകൃത്ത് നജീം കോയ സംവിധായകനാകുന്ന കളി എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. രണ്ട് ചിത്രങ്ങളും നിര്‍മിക്കുന്നത് ഓഗസ്റ്റ് സിനിമയാണ്.

English summary
Mammootty's Kunjali Marakkar directed by Amal Neerad will start rolling this year. August Cinema will produce this Shankar Ramakrishnan script. Santhosh Sivan will crank the camera.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam