മമ്മൂട്ടി വീണ്ടും വക്കീല്‍ക്കുപ്പായത്തില്‍

പൊലീസ് വേഷങ്ങളും വക്കീല്‍ വേഷങ്ങളുമാണ് മമ്മൂട്ടിയ്ക്ക് മറ്റേത് വേഷങ്ങളേക്കാളും ഇണങ്ങുകയെന്ന് അഭിപ്രായമുള്ള ആരാധകര്‍ കുറച്ചൊന്നുമല്ല ഉള്ളത്. ഇതാ ഇപ്പോള്‍ ഈ അഭിപ്രായക്കാരായ ആളുകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മമ്മൂട്ടി വീണ്ടുമൊരു ചിത്രത്തില്‍ വക്കീല്‍ക്കുപ്പായമണിയുന്നു.
വികെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അഭിഭാഷകനായി എത്തുന്നത്. മമ്മൂട്ടിയുടെ വക്കീല്‍ വേഷം മാത്രമല്ല മമ്മൂട്ടി-റഹ്മാന്‍ കോമ്പിനേഷനും ഈ ചിത്രത്തിന്റെ വലിയൊരു ഹൈലൈറ്റാണ്. ചിത്രത്തിന്റെ പേര്, നായിക, മറ്റു താരങ്ങള്‍ എന്നീ കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. വൈ. വി രാജേഷാണ് ഈ മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
മികച്ച സംവിധായകനായിട്ടാണ് വികെ പ്രകാശിനെ കരുതിപ്പോരുന്നത്. പക്ഷേ 2013ല്‍ പുറത്തിറങ്ങിയ നെത്തോലി ഒരു ചെറിയ മീനല്ല, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ചിത്രങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിക്കുകകയെന്നത് വികെപിയെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിട്ടുണ്ട്. ഈ മമ്മൂട്ടിച്ചിത്രത്തിലൂടെ വലിയൊരു ഹിറ്റ് തന്നെയായിരിക്കാം വികെപി ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications











