»   » ടിപി ചന്ദ്രശേഖരനായി മമ്മൂട്ടി; സംവിധാനം ഐവി ശശി

ടിപി ചന്ദ്രശേഖരനായി മമ്മൂട്ടി; സംവിധാനം ഐവി ശശി

Posted By:
Subscribe to Filmibeat Malayalam
Mammootty
കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവമായിരുന്നു ടിപി ചന്ദ്രശേഖരന്‍ വധം, മെയ് നാലിന് ടിപിയുടെ ഒന്നാം രക്തസാക്ഷിത്വദിനമാണ്. കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാട്ടും പതിവ് രാഷ്ട്രീയക്കൊലകള്‍ പോലെ ടിപി ജനമനസ്സുകളില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ടിപി കൊലക്കേസ് സാക്ഷികളുടെ കൂറുമാറ്റങ്ങളെത്തുടര്‍ന്ന് അനുദിനം വാര്‍ത്തയാവുകയാണ്.

ഇപ്പോഴിതാ ടിപി വധക്കേസ് ചലച്ചിത്രവുമാവുന്നു. ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയായിരിക്കും ടിപിയായി അഭിനയിക്കുകയെന്നാണ് അറിയുന്നത്. ടിപി കൊല്ലപ്പെടുന്നതിനും ഏറെ മുമ്പ് ടി ദാമോദരന്‍ എഴുതിയ ഒരു തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഐവി ശശി ചിത്രം തയ്യാറാക്കുന്നത്.

ഒരു രാഷ്ട്രീയക്കൊലപാതകമാണ് ടി ദാമോരന്റെ വണ്‍ലൈന്‍ സ്‌റ്റോറിയിലെപ്രമേയം, ടിപി വധവുമായി അതിന് ഏറെ സാമ്യമുണ്ടത്രേ. അതിനെ ടിപി വധവുമായി ബന്ധപ്പെടുത്തി വികസിപ്പിക്കുകയാണ് ചെയ്യുകയെന്നാണ് സൂചന. ടി ദാമോദരന്റെ മകള്‍ ദീദി ദാമോദരനാണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്.

ഏറെക്കാലമായി ഐവി ശശി സംവിധാനരംഗത്തില്ല, എന്നാല്‍ അടുത്തിടെ കോഴിക്കോട് വച്ച് അദ്ദേഹത്തെ ആദരിയ്ക്കുന്ന ചടങ്ങ് നടന്നപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ ഹസനുമെല്ലാം ശശി സജീവമാകണമന്ന് ആവശ്യപ്പെട്ടിരുന്നു. പ്രിയപ്പെട്ടവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി ശശി വീണ്ടും എത്തുകയാണ്. ഐവി ശശിയുടെ ആരാധകരെല്ലാം പുതിയ മമ്മൂട്ടിച്ചിത്രത്തിനായി കാത്തിരിക്കുകയാണ്.

English summary
Mammootty to act as TP Chandrasekharan in IV Sasi's political thriller.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam