»   » ലാലു അലക്‌സിന്റെ മകന്റെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ നടവിളി.. കേട്ടവര്‍ ഞെട്ടി, പിന്നെ ഒപ്പം കൂടി

ലാലു അലക്‌സിന്റെ മകന്റെ വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ നടവിളി.. കേട്ടവര്‍ ഞെട്ടി, പിന്നെ ഒപ്പം കൂടി

By: Rohini
Subscribe to Filmibeat Malayalam

കല്യാണം, പാലുകാച്ചല്‍, മാമോദീസ.. തുടങ്ങി തനിക്ക് വേണ്ടപ്പെട്ടവരുടെ വീട്ടിലെ ഏത് വിശേഷദിവസവും ആകട്ടെ.. തിരക്കുകളെല്ലാം മാറ്റിവച്ച് ഒരു കാരണവസ്ഥാനത്ത് എന്ന പോലെ മമ്മൂട്ടി ഉണ്ടാവും. അത് പുതിയ കാഴ്ചയല്ല. അങ്ങനെ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ ലാലു അലക്‌സിന്റെ കല്യാണത്തിനും മെഗാസ്റ്റാര്‍ എത്തി.

മമ്മൂട്ടിയെ ഘോരഘോരം വിമര്‍ശിച്ചയാള്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുമോ, അത് ഞാനല്ല എന്ന് വര്‍മ്മ

ബെന്നിന്റെയും മീനുവിന്റെയും വിവാഹത്തിന് വെറുതേ അങ്ങ് വന്ന് പോകുകയായിരുന്നില്ല മെഗാസ്റ്റാര്‍. ചെറുക്കനെയും പെണ്ണിനെയും നട നടയെ നട എന്ന നടവിളിപ്പാട്ട് പാടി സ്വീകരിയ്ക്കുകയും ചെയ്തു.

നടവിളിപ്പാട്ട്

ക്‌നാനായ ആചാരപ്രകാരം, വിവാഹ ശേഷം ചെറുക്കനും പെണ്ണും പള്ളിയില്‍ നിന്നിറങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകുന്നതിനിടെയുള്ള ചടങ്ങാണ് നടവിളി. നട നടയെ എന്ന് ബന്ധുക്കളും നാട്ടുകാരും പാടിയപ്പോള്‍ അവര്‍ക്കൊപ്പം കൂടി മമ്മൂട്ടിയും പാടി നട നടയെ നട... എന്ന്

അപ്രതീക്ഷമായി സംഭവിച്ചപ്പോള്‍

പ്രതീക്ഷിക്കാതെയാണ് മെഗാസ്റ്റാറിന്റെ നടവിളി.. ആദ്യം എല്ലാരും ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഉള്ളതിലും കൂടതല്‍ ആവശത്തോടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും മമ്മൂട്ടിയ്‌ക്കൊപ്പം നടവിളി വിളിക്കാന്‍ തുടങ്ങി.

മമ്മൂട്ടിയുടെ സാന്നിധ്യം

വിവാഹത്തിന് മമ്മൂട്ടിയുടെ സാന്നിധ്യം ഏറെ നിറം പകര്‍ന്നു. ലാലു അലക്‌സിന്റെ അടുത്ത സിനിമാ സുഹൃത്തുക്കളില്‍ ഒരാളാണ് മെഗാസ്റ്റാര്‍. ഇത്തരം മംഗളകരമായ ചടങ്ങുകളിലെല്ലാം ഏത് തിരക്കുകള്‍ മാറ്റിവച്ചും മമ്മൂട്ടി പങ്കെടുക്കും

ബെന്നിന്റെ വിവാഹം

ഇന്നലെ (ഫെബ്രുവരി 6) പിറവം കൊച്ചുപള്ളിയില്‍ വച്ച് പതിനൊന്ന് മണിക്കായിരുന്നു ബെന്നിന്റെയും മീനുവിന്റെയും വിവാഹം. വിവാഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു. ലണ്ടനില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ് മീനു.

നേരത്തെ രജിസ്റ്റര്‍ കഴിഞ്ഞു

നേരത്തെ ബെന്നിന്റെയും മീനുവിന്റെയും രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫോട്ടോയ്ക്ക് പിന്നീട് ലാലു അലക്‌സ് വിശദീകരണവുമായി വന്നു. ലണ്ടന്‍ പൗരത്വമുള്ള മീനുവിന്റെ വിസ പ്രോസസിങിന് വേണ്ടിയാണ് വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്തത്.

English summary
Mammootty at Lalu Alex son marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam