»   » പിണറായിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ മെഗാസ്റ്റാര്‍ എത്തും

പിണറായിയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ മെഗാസ്റ്റാര്‍ എത്തും

Written By:
Subscribe to Filmibeat Malayalam

സഖാവ് പിണറായി വിജയന്‍ ഇന്ന് (മെയ് 25) വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിന്റെ ഭരണം ഏറ്റെടുക്കും. സത്ചടങ്ങില്‍ രാഷ്ട്രീയ സാസ്‌കാരിക പ്രമുഖര്‍ക്കൊപ്പം സിനിമാ രംഗത്തുനിന്നുള്ളവരുടെ സാന്നിധ്യവും ഉണ്ടാകും.

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി, പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ എത്തും. പൊതുവെ ഇടത് പക്ഷ ചിന്താഗതിക്കാരനാണ് മമ്മൂട്ടി, പരസ്യമായും അല്ലാതെയും അത് തുറന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്.

 mammootty-pinarayi

മമ്മൂട്ടി മാത്രമല്ല, സിനിമാ രംഗത്ത് നിന്ന് വേറെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. എംപിയും താര സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റും ചടങ്ങില്‍ പങ്കെടുക്കും.

മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റ് 18 മന്ത്രിമാരും തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു സി പി എം നയിച്ച പ്രചാരണത്തിലെ പ്രധാന മുദ്രാവാക്യം.

English summary
Mammootty to attend Pinarayi Vijayan's swearing-in ceremony

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam