»   » സിപിഎം വിഭാഗീയതയുമായി വീണ്ടും മമ്മൂട്ടി

സിപിഎം വിഭാഗീയതയുമായി വീണ്ടും മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
ഒരിയ്ക്കല്‍ കൂടി സിപിഎമ്മിലെ വിഭാഗീയതയില്‍ മമ്മൂട്ടി ഇടപെടുകയാണ്. മമ്മൂട്ടി ഇടപെടുകയെന്നാല്‍ അദ്ദേഹത്തിന്റെ സിനിമ ഇടപെടുന്നുവെന്നര്‍ത്ഥം. അതേ മാര്‍ച്ച് 24ന് വ്യാഴാഴ്ച മമ്മൂട്ടി ഷാജി കൈലാസ് ടീമിന്റെ പുതിയ ചിത്രമായ ആഗസ്റ്റ് 15 തിയറ്ററുകളിലെത്തുമ്പോള്‍ അതില്‍ സംസ്ഥാനം ഭരിയ്ക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയതയും വിഷയം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനം സാക്ഷ്യം വഹിച്ച മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലുള്ള പോരിന് മമ്മൂട്ടി ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ആഗസ്റ്റ് 1ന്റെ അതേ പ്ലോട്ട് തന്നെയാണ് അതിന്റെ രണ്ടാം ഭാഗവും പിന്തുടരുന്നത്. മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണിയുള്ളതായി റിപ്പോര്‍ട്ട് ലഭിയ്ക്കുന്നു.രഹസ്യമായി ഇതേക്കുറിച്ചന്വേഷിയ്ക്കാന്‍ പെരുമാള്‍ എത്തുന്നു. ഇത് തന്നെയാണ് ആഗസ്റ്റ് 15ന്റെ പ്രമേയം.

അന്വേഷണത്തിനിടെ മുഖ്യമന്ത്രിയ്‌ക്കെതിരെ നീക്കമുണ്ടാവുന്നത് പാര്‍ട്ടിയില്‍ നിന്നാണോയെന്നും പെരുമാള്‍ സംശയിക്കുന്നുണ്ട്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ പാര്‍ട്ടി വിഭാഗീയത സൂചിപ്പിയ്ക്കുന്ന ഡയലോഗുകള്‍ ആവശ്യത്തിലേറെ. 'എന്റെ ശത്രു ആരെന്ന് ഞാന്‍ പറയണോ?' മുഖ്യമന്ത്രിയായെത്തുന്ന നെടുമുടി വേണു ഇത് പറയുമ്പോള്‍ പലതും നമ്മുടെ ഓര്‍മ്മയിലെത്തും. അതിന് മറുപടിയായി, 'വീട്ടില്‍ കുത്തിയിരിക്കാനല്ല പാര്‍ട്ടി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്, പ്രവര്‍ത്തിയ്ക്കാനാണ് 'സായ്കുമാര്‍ അവതരിപ്പിയ്ക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മുനവെച്ചുള്ള ഡയലോഗും ആഗസ്റ്റ് 15ന്റെ ലൈന്‍ വെളിപ്പെടുത്തുന്നു.
അടുത്തപേജില്‍
സിപിഎം രാഷ്ട്രീയത്തില്‍ മമ്മൂട്ടി രണ്ടാംതവണ

English summary
Shaji Kailas directed action movie August 15 will hit the theatres on March 24,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X