»   » ഭാര്യയോട് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നില്ല; മമ്മൂട്ടി എന്റെ സ്വഭാവം മാറ്റി; രഞ്ജിത്ത്

ഭാര്യയോട് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നില്ല; മമ്മൂട്ടി എന്റെ സ്വഭാവം മാറ്റി; രഞ്ജിത്ത്

Written By:
Subscribe to Filmibeat Malayalam

സിനിമാ തിരക്കുകള്‍കള്‍ക്കിടയില്‍ കുടുംബത്തിനും വ്യക്തി ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നടനാണ് മമ്മൂട്ടി. കുടുംബത്തിന് മമ്മൂട്ടി നല്‍കുന്ന പ്രധാന്യം യുവതലമുറക്കാര്‍ മാതൃകയാക്കേണ്ടത് തന്നെയാണ്.

മമ്മൂട്ടി കാരണം തന്റെ സ്വഭാവത്തിലുണ്ടായ ഏറ്റവും വലിയ മാറ്റത്തെ കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സംസാരിക്കുകയുണ്ടായി. മമ്മൂട്ടിയെ നായകനാക്കി വര്‍ഷം എന്ന ചിത്രം സംവിധാനം ചെയ്ത് വമ്പിച്ച വിജയത്തിലെത്തിച്ച ആളാണ് രഞ്ജിത്ത്

ഭാര്യയോട് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നില്ല; മമ്മൂട്ടി എന്റെ സ്വഭാവം മാറ്റി; രഞ്ജിത്ത്

ഭാര്യയോട് അധികം സംസാരിക്കാത്ത ആളായിരുന്നു ഞാന്‍. മമ്മൂക്കയുടെ കുടുംബ ജീവിതം കണ്ടപ്പോഴാണ് ഞാന്‍ മാറിയത്. ഭാര്യയോട് കൂടുതല്‍ സംസാരിച്ചു തുടങ്ങി- രഞ്ജിത്ത് പറഞ്ഞു.

ഭാര്യയോട് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നില്ല; മമ്മൂട്ടി എന്റെ സ്വഭാവം മാറ്റി; രഞ്ജിത്ത്

വര്‍ഷം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരു രംഗം എത്തിയ്‌പ്പോള്‍ മമ്മൂക്ക അഭിനയിക്കാതെ നിന്നു. ചോദിച്ചപ്പോള്‍ കോസ്റ്റിയൂം മാറ്റണം എന്ന് പറഞ്ഞു. അളവ് ശരിയല്ല എന്നാണ് പറഞ്ഞത്. ഇത്രയും ഷൂട്ട് ചെയ്തത് ഇതേ അളവിലുള്ള വസ്ത്രം ഇട്ടാണല്ലോ എന്ന് ചോദിച്ചപ്പോള്‍, അല്ല കഥാപാത്രത്തിന്റെ സ്റ്റേജ് മാറി. ഇനി അല്പം ലൂസായ ഷര്‍ട്ടാണ് ഇയാള്‍ ധരിയ്ക്കുക എന്ന് മമ്മൂക്ക പറഞ്ഞു. അതനുസരിച്ച് കോസ്റ്റിയൂം മാറ്റിയിട്ടപ്പോള്‍ എനിക്കും തോന്നി അദ്ദേഹം പറഞ്ഞത് എത്ര ശരിയായിരുന്നു എന്ന്.

ഭാര്യയോട് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നില്ല; മമ്മൂട്ടി എന്റെ സ്വഭാവം മാറ്റി; രഞ്ജിത്ത്

കുറച്ചു നാള്‍ മുമ്പ് എനിക്ക് മമ്മൂക്കയുടെ ഒരു മെസേജ് വന്നു. ഏതോ ഫോര്‍വേഡ് മെസേജാണ്. എന്നാലും അതിലെ വാക്കുകള്‍ എന്നെ വല്ലാതെ സന്തോഷിപ്പിട്ടു 'നിങ്ങളുടെ കൂടെ ചെലവഴിച്ച സമയം ഞാനിപ്പോഴും ഓര്‍ക്കുന്നു' എന്നായിരുന്നു അത്. അങ്ങനെ ഒരു മെസേജ് എല്ലാവര്‍ക്കും അയക്കണമെന്നില്ല.

ഭാര്യയോട് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നില്ല; മമ്മൂട്ടി എന്റെ സ്വഭാവം മാറ്റി; രഞ്ജിത്ത്

ആ മഹാ നടനെ വിലയിരുത്താന്‍ നമ്മള്‍ ഇനിയും ജന്മങ്ങള്‍ ജനിക്കണം എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞത്.

English summary
Ranjith Sankar, the talented director recently revealed his experiences on working with megastar Mammootty. The director has associated with the actor for the 2014-released highly acclaimed movie Varsham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam