»   » സ്വന്തം സിനിമയെ മാത്രം പിന്തുണച്ചാല്‍ പോര, ആദിയേയും വിജയിപ്പിക്കണം, മമ്മൂട്ടിയല്ലാതെ മറ്റാര് പറയും ഇ

സ്വന്തം സിനിമയെ മാത്രം പിന്തുണച്ചാല്‍ പോര, ആദിയേയും വിജയിപ്പിക്കണം, മമ്മൂട്ടിയല്ലാതെ മറ്റാര് പറയും ഇ

Posted By:
Subscribe to Filmibeat Malayalam

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദി റിലീസ് ചെയ്തു. കേരളക്കരയും സിനിമാലോകവും ഇപ്പോള്‍ ഈ താരപുത്രനൊപ്പമാണ്. അഭിനയത്തില്‍ അസാമാന്യ മികവ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഹോളിവുഡ് സിനിമയെ വെല്ലുന്ന ആക്ഷന്‍ പ്രകടനമാണ് ഈ താരപുത്രന്‍ കാഴ്ച വെച്ചതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞതില്‍ സങ്കടമുണ്ടോയെന്ന ചോദ്യത്തിന് താരപുത്രി നല്‍കിയ മറുപടി?

തന്റെ പുതിയ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സും ആദിയും ഒരുമിച്ച് തിയേറ്ററുകളിലേക്കെത്തുമെന്ന് നേരത്തെ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. ആദ്യ സിനിമയുമായി അരങ്ങേറുന്ന അപ്പുവിന് ആശംസകളും നേര്‍ന്നിരുന്നു. മോഹന്‍ലാല്‍ കുടുംബസമേതം മമ്മൂട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. നല്ല സിനിമയായിട്ട് പോലും സ്ട്രീറ്റ്‌ലൈറ്റ്‌സിന് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന് മെഗാസ്റ്റാര്‍ ആരാധകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമയുടെ പ്രചാരണത്തിനിടയിലും മെഗാസ്റ്റാര്‍ ആദിയെക്കുറിച്ച് വാചാലനായിരിക്കുകയാണ്.

പ്രണവിന്റെ വരവ് ഗംഭീരമായി

പ്രണവിന്റെ വരവ് ഗംഭീരമായെന്നാണ് അറിഞ്ഞത്. അവന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും പറഞ്ഞാണ് മമ്മൂട്ടി പ്രസംഗം തുടങ്ങിയത്. സ്ട്രീറ്റ്‌ലൈറ്റ്‌സ് പ്രമോഷന്റെ ഭാഗമായി അബുദാബിയിലെത്തിയതായിരുന്നു അദ്ദേഹം.

രണ്ട് സിനിമകളും വലിയ വിജയമാവട്ടെ

സ്ട്രീറ്റ്‌ലൈറ്റ്‌സും ആദിയും ഒരുമിച്ചാണ് എത്തിയത്. രണ്ട് ചിത്രങ്ങളും വലിയ വിജയമായി മാറട്ടെയെന്നും മെഗാസ്റ്റാര്‍ വ്യക്തമാക്കിയിരുന്നു. സൗബിന്‍ ഷാഹിര്‍, സംവിധായകന്‍, സംവിധായകന്‍ ഷാംദത്ത് തുടങ്ങിയവരും താരത്തിനൊപ്പമുണ്ട്.

തൊപ്പിയണിഞ്ഞ് ചുള്ളന്‍ ലുക്കില്‍

തൊപ്പിയണിഞ്ഞ് ചുള്ളന്‍ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. ലുക്കിന്റെ കാര്യത്തില്‍ യുവതാരങ്ങളെപ്പോലും വെല്ലാറുണ്ട് മമ്മൂട്ടി. ഇത്തവണയും പതിവ് തെറ്റിച്ചില്ല.

ആരാധകര്‍ക്ക് നിരാശ

സ്ട്രീറ്റ്‌ലൈറ്റസ് നല്ല സിനിമയായിട്ട് കൂടി ആദിയുടെ ഒഴുക്കില്‍ മുങ്ങിപ്പോവുന്നുണ്ടോയെന്ന സംശയമുയര്‍ത്തിയിരുന്നു. തണുപ്പന്‍ മട്ടിലുള്ള പ്രതികരണത്തില്‍ ആരാധകര്‍ ആശങ്കാകുലരാണ്.

മമ്മൂട്ടിയുടെ നിര്‍മ്മാണം

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിച്ചത്. പ്ലേ ഹൗസ് ബാനറില്‍ മമ്മൂട്ടിയാണ് സ്്ട്രീറ്റ്‌ലൈറ്റ്‌സ് നിര്‍മ്മിച്ചത്. തിരക്കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി നിര്‍മ്മാണവും ഏറ്റെടുക്കുകയായിരുന്നു.

ഒരേ സമയം റിലീസ് വേണമെന്ന് ആഗ്രഹിച്ചിരുന്നു

കേരളത്തില്‍ മാത്രമല്ല വിദേശത്തും പുതിയ സിനിമ ഒരേ സമയത്ത് റിലീസ് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിന് പിന്തുണ നല്‍കിയ ഫാര്‍സ് ഫിലിംസിന് നന്ദിയെന്നും മെഗാസ്റ്റാര്‍ വ്യക്തമാക്കി.

ദുല്‍ഖര്‍ അരങ്ങേറിയപ്പോള്‍

മോഹന്‍ലാലിന്റെ മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് വാചാലനാവുന്ന മമ്മൂട്ടി ദുല്‍ഖറിന്റെ ആദ്യ സിനിമ ഇറങ്ങിയ സമയത്ത് ഇത്രയധികം പിന്തുണ നല്‍കിയിരുന്നോയെന്ന തരത്തില്‍ നിരവധി ട്രോളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

English summary
Mammootty Congratulates Pranav Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam