»   » ദിലീപിന് പകരം മമ്മൂട്ടിച്ചിത്രത്തില്‍ ജയറാം?

ദിലീപിന് പകരം മമ്മൂട്ടിച്ചിത്രത്തില്‍ ജയറാം?

Posted By:
Subscribe to Filmibeat Malayalam
Mammootty-Jayaram,
തോംസണ്‍ കെ തോമസ് ഒരുക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ദിലീപും ഒന്നിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിലേയ്ക്ക് ജയറാം എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

രണ്ടു നായകന്‍മാര്‍ക്കും തുല്യ പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ദിലീപിന്റെ ഡേറ്റ് കിട്ടാതെ വന്നാല്‍ ജയറാം ചിത്രത്തിലേയ്ക്ക് എത്തുമെന്നാണ് അറിയുന്നത്. അടുത്തവര്‍ഷമാദ്യം ചിത്രീകരണം തുടങ്ങുന്ന കമ്മത്ത് ആന്റ് കമ്മത്ത് നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്.

ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, പോക്കിരിരാജ തുടങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച ഉദയകൃഷ്ണ-സിബി.കെ തോമസ് ടീമാണ് കമ്മത്ത് ആന്റ് കമ്മത്തിന് വേണ്ടി തൂലിക ചലിപ്പിക്കുന്നത്.

സൈന്യം, മേഘം, കളിയൂഞ്ഞാല്‍, രാക്ഷസരാജാവ്, ട്വന്റി20 തുടങ്ങി ദിലീപ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളില്‍ പലതും വന്‍ വിജയം നേടിയിരുന്നു.

English summary
Mammooty and Jayaram are planning to join together for their next movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam