»   » ബാല്യകാലസഖിയില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍

ബാല്യകാലസഖിയില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'യെന്ന നോവലിന്റെ സിനിമാവിഷ്‌കാരം.

സാമ്പത്തിക വിജയംനേടുന്ന മുഖ്യധാരാ കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള വ്യത്യസ്തതയുള്ള ചിത്രങ്ങളും ചെയ്യാന്‍ മമ്മൂട്ടി എന്നും തയ്യാറായിട്ടുണ്ട്. അത്തരത്തില്‍ ഒരുചിത്രമായിരിക്കും ബാല്യകാലസഖിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Balyakalasakhi

ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടവേഷം ചെയ്യുന്നുവെന്നതാണ് ഏറ്റവും പുതിയ വിശേഷം. ബാല്യകാലസഖിയിലെ നായകനായ മജീദിന്റെയും മജീദിന്റെ പിതാവിന്റെയും വേഷം മമ്മൂട്ടിതന്നെയാണത്രേ അവതരിപ്പിക്കുക. പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബാല്യകാലംമുതല്‍ സ്‌നേഹത്തിലായ മജീദിനും സുഹറയ്ക്കും ചുറ്റും സംഭവിയ്ക്കുന്ന കാര്യങ്ങളിലൂടെയാണ് ബാല്യകാലസഖി പുരോഗമിക്കുന്നത്. മുമ്പ് ഇതേ കഥതന്നെ നസീറിനെയും ഷീലയെയും നായകനും നായികയുമാക്കി ശശികുമാര്‍ സംവിധാനം ചെയ്തിരുന്നു. ആ ചിത്രത്തിന് ബഷീര്‍ തന്നെയായിരുന്നു തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്.

ചിത്രത്തിലെ നായികയായി എത്തുന്നത് ബോളിവുഡ് താരമാണെന്നാണ് സൂചന. പക്ഷേ ഇക്കാര്യങ്ങള്‍ സംവിധായകന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മമ്മൂട്ടിയെക്കൂടാതെ ബിജു മേനോന്‍, ശശി കലിംഗ, കെപിഎസി ലളിത, മാമുക്കോയ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
Megastar Mammootty to do double role in Pramod Payyannur's film Balyakalasakhi which is based on Vaikom Muhammed Basheer's novel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam