»   » 'സ്‌നേഹിക്കാത്തവരെ കുറിച്ചോര്‍ക്കാന്‍ സമയമില്ല'

'സ്‌നേഹിക്കാത്തവരെ കുറിച്ചോര്‍ക്കാന്‍ സമയമില്ല'

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ക്കുള്ള മറുപടി മമ്മൂട്ടി തന്നെ തരും. സ്‌നേഹിക്കാത്തവരെ കുറിച്ചോര്‍ക്കാന്‍ മമ്മൂട്ടിക്ക് സമയമില്ലത്രെ. അപ്പോള്‍ കരുതും ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള തിരക്കിട്ടയാത്രകള്‍കൊണ്ടാണെന്ന്. എന്നാല്‍ അല്ല.

മമ്മൂട്ടിക്ക് സ്‌നേഹിക്കുന്നവരെ കുറിച്ചോര്‍ക്കാന്‍ തന്നെ സമയം തികയുന്നില്ല. 'എന്നെ സ്‌നേഹിക്കാത്തവരെ കുറിച്ചോര്‍ക്കാന്‍ എനിക്ക് സമയമില്ല. ഇഷ്ടപ്പെടുന്ന ആളുകളെ സ്‌നേഹിക്കുന്നതുമായി ഞാന്‍ തിരക്കിലാണ്' മമ്മൂട്ടി പറയുന്നു.

Mammootty

തന്നെ ഇഷ്ടപ്പെടാത്തവര്‍ക്കുള്ള മറുപടി മമ്മൂട്ടി നല്‍കിയത് തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ്. കാര്യമൊക്കെ ശരിതന്നെ. മമ്മൂട്ടി ഇഷ്ടപ്പെടുന്നവരുടെ ലോകത്ത് തിരക്കിലാണ്. പക്ഷേ എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു അറിയിപ്പ് എന്നാണ് ആരാധകര്‍ക്ക് മനസ്സിലാവാത്തത്.

സിനിമാ ലേകത്ത് ഇപ്പോള്‍ ഇണക്കവും പിണക്കവും പതിവായ നിലയ്ക്ക് പാപ്പരസികള്‍ക്ക് കഥയുണ്ടാക്കാന്‍ എളുപ്പമായി. ഇതാരയോ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ഗോസിപ്പുവീരന്മാര്‍ പറയുന്നത്. ആരെ ഉദ്ദേശിച്ചാണെങ്കിലും കുറിപ്പ് കലക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

English summary
Mammootty wrote in his official facebook page that he don't have time to worry about who doesn't like him, he is busy with loving people who loves him

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam